ബ്ലാക് ഫംഗസ്; മരുന്ന് ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്: 3 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ദില്ലി: രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് ( ബ്ലാക്ക് ഫംഗസ്) കേസുകൾ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ട മരുന്നുകളുടെ കുറവ് പരിഹരിക്കാൻ എന്താണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിക്കുന്നു.
ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയെക്കുറിച്ച് കേന്ദ്രസർക്കാർ കൂടുതല്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. "ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയെക്കുറിച്ച് കേന്ദ്രസർക്കാർ കൂടുതല്‍ വ്യക്തമാക്കണം - 1. ആംഫോട്ടെറിസിൻ ബി മരുന്ന് ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്യുന്നത്? 2. ഈ മരുന്ന് രോഗിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം എന്താണ്? 3. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കൊവിഡിന്റെ രണ്ടാം വരവിലാണ് ബ്ലാക് ഫംഗസ് രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ബീഹാർ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളും 1897 ലെ പകർച്ചവ്യാധി നിയമപ്രകാരം ബ്ലാക്ക് ഫംഗസിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. കൊവിഡ് രോഗികളില്‍ പ്രത്യേകിച്ച് പ്രമേഹ രോഗികളിലാണ് ഈ രോഗം കൂടുതലായി സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ 1250 പേര്‍ രോഗബാധിതരായി. 39 പേര്‍ മരിച്ചു. കേരളത്തിലും ഇതിനോടകം നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകകുയം ചിലര്‍ മരണപ്പെടുകയും ചെയ്തു.
ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം












Click it and Unblock the Notifications