കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 100 കള്ളപ്പണക്കാരുടെ പട്ടിക? അതില്‍ മലയാളി സ്ത്രീയും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിദേശ ബാങ്കുകളില്‍ അക്കൗണ്ടുള്ള കള്‌ലപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത് വരുന്നു. ഇവരില്‍ എത്രപേര്‍ കള്ളപ്പണക്കാരെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ പണം നിക്ഷേപിച്ച 100 ഇന്ത്യക്കാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മുകേഷ് അംബാനിയും മുകേഷ് അംബാനിയും നൂറ് പേരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള വിവാദ വ്യവസായി അദാനിയുടെ പേര് ഈ പട്ടികയില്‍ ഇല്ല.

ഒരു മലയാളി സ്ത്രീയുടെ പേരും സ്വിസ് ബാങ്ക് അക്കൗണ്ടുകാരുടെ പട്ടികയില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. ആനി മെല്‍വെര്‍ഡ് എന്നാണ് പേരാണ്. ഇവര്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്. ഒരു ലക്ഷം ഡോളര്‍ ആണ് ഇവരുടെ നിക്ഷേപം.

Black Money

ഉത്തംചന്ദനി ഗോപാല്‍ദാസ് വധുമാല്‍ കുടുംബത്തിനാണ് ഏറ്റവും അധികം നിക്ഷേപമുള്ളത്. ഏഞ്ചര കോടി ഡോളറോളം ആണ് നിക്ഷേപം, ഹര്‍ഷദ് മേത്ത കുടുംബത്തിനും അഞ്ച് കോടി ഡോളറിലേറെ നിക്ഷേപമുണ്ട്.

വലിയ പണക്കാരെങ്കിലും അംബാനിമാര്‍ക്ക് ഇത്രയധികം നിക്ഷേപമൊന്നും എച്ച്എസ്ബിസി ബാങ്കില്‍ ഇല്ല. രണ്ട് പേര്‍ക്കും 2.67 കോടി ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത്.

വിദേശ ബാങ്കില്‍ നിക്ഷേപം ഉള്ളതുകൊണ്ട് മാത്രം ഇവരെല്ലാം കള്ളപ്പണക്കാരാണെന്ന് അര്‍ത്ഥമില്ല. നികുതി അടച്ച പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.

English summary
Black money: Names of account holders revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X