കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കാരില്‍ അംബാനിമാരും? കെജ്രിവാളിന്റെ പട്ടികയില്‍ 15 പേര്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് എത്ര അഴിമതിക്കാരായ രാഷ്ട്രീയക്കാരുണ്ട്. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് ചോദിച്ചാല്‍ മതി. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളുടെ ഒരു പട്ടിക തന്നെ കെജ്രിവാള്‍ പുറത്തുവിട്ടിരുന്നു. ഷീല ദീക്ഷിതിനെതിരെ തെളിവുകള്‍ നിരത്തി, തിരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിലെത്തിയിട്ടും അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ പക്ഷേ കെജ്രിവാളിന് കഴിഞ്ഞിരുന്നില്ല.

സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടപ്പോള്‍ 15 പേരുടെ പട്ടികയാണ് കെജ്രിവാള്‍ പുറത്തുവിട്ടത്. സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരില്‍ ഇവരുമുണ്ട് എന്നാണ് ആരോപണം. മുകേഷ് അംബാനി, അനില്‍ അംബാനി, കോകില ബെന്‍ അംബാനി, സന്ദീപ് ടണ്ഠന്‍, നരേഷ് ഗോയല്‍ എന്നിങ്ങനെ പോകുന്നു കെജ്രിവാളിന്റെ പട്ടികയിലെ കള്ളപ്പണക്കാരുടെ പേരുകള്‍.

kejriwal

സ്വിസ് ബാങ്കില്‍ കള്ളപ്പണം ഉണ്ട് എന്ന് സര്‍ക്കാര്‍ സമ്മതിച്ചു. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരുടെ ബാക്കി വിവരങ്ങളും കൂടി സര്‍ക്കാര്‍ കണ്ടെത്തി പുറത്തുവിടണം - കെജ്രിവാള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് സ്ഥിരീകരിക്കേണ്ടത് സര്‍ക്കാരാണ്. കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസും ബി ജെ പിയും തയ്യാറാവില്ല എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ പത്രസമ്മേളനം നടത്തിയിരുന്നു. മൊത്തം എട്ടുപേരുടെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

English summary
The national convenor of Aam Aadmi Party (AAP) -- Arvind Kejriwal on Monday, Oct 27 lashed out at Narendra Modi government in connection with Black Money case. Speaking at a press conference, Kejriwal claimed that the BJP and the Congress did not reveal big names involved in the black money case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X