കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വ്യാജനെത്തുന്നത് ബംഗ്ലാദേശില്‍ നിന്ന്!! വ്യാജന്‍ വ്യാപകമാകുമെന്ന് എന്‍ഐഎ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ ബെംഗളൂരു നഗരത്തില്‍ വ്യാപകമെന്ന് എന്‍ഐഎയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കള്ളനോട്ടുമായി മൂവര്‍സംഘം ബെല്‍ഗാവില്‍വച്ച് പിടിയിലായിരുന്നു. ഇവര്‍ നല്‍കിയ മൊഴി പ്രകാരം നോട്ടുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍ നിന്നുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബംഗാളില്‍ നിന്നും ബെല്‍ഗാവിയില്‍ താമസമാക്കിയ രണ്ടും പേരും കര്‍ണ്ണാടക സ്വദേശിയായ ഒരാളും ചേര്‍ന്നാണു ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരില്‍ നിന്നും രണ്ടായിരം നോട്ടിന്റെ മൂന്ന് ലക്ഷം രൂപയോളം വരുന്ന കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.

fake-currency

അതേസമയം ആറുലക്ഷത്തോളം വരുന്ന കള്ള നോട്ടുകള്‍ ഇവര്‍ നഗരത്തില്‍ ചെലവഴിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ബെല്‍ഗാവിയില്‍ പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളെന്ന വ്യാജേന ആയിരുന്നു ഇരുവരും എത്തിയത്. തുടര്‍ന്ന്! കര്‍ണ്ണാടക സ്വദേശിയായ വ്യക്തിയുമായി ചേര്‍ന്നായിരുന്നു നോട്ടുകള്‍ ചിലവഴിച്ചിരുന്നത് അറസ്റ്റിനു ശേഷം കൂടുതല്‍ അന്വേഷണത്തിനായി മൂവരെയും എന്‍ ഐ എ ആസ്ഥാനമായ മുംബൈയിലേക്ക് കൈമാറി !

English summary
Report says Black money to Bengaluru from Bengladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X