കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിസ് ബാങ്കില്‍ നിന്നും ലഭിച്ച കള്ളപ്പണ വിവരം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍

  • By
Google Oneindia Malayalam News

ദില്ലി: സ്വിറ്റ്സര്‍ലാന്‍റിലെ ബാങ്കുകളില്‍ നിന്ന് ലഭിച്ച കള്ളപ്പണങ്ങളുടെ വിവരം പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍.വിവാരകപ്രകാരമുള്ള ചോദ്യത്തിനാണ് സര്‍ക്കാരിന്‍റെ മറുപടി. കള്ളപ്പണം സംബന്ധിച്ച പരിശോധന തുടരുന്നതിനാല്‍ സ്വിസ് ബാങ്കില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

black-money

സ്വിറ്റ്സര്‍ലെന്‍റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അതീവ രഹസ്യമായി തുടരേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പിടിഐ മാധ്യമപ്രവര്‍ത്തകനാണ് വിവരാവകാശ പ്രകാരം വിവരങ്ങള്‍ തേടിയത്. സ്വിറ്റ്സര്‍ലന്‍റില്‍ കള്ളപ്പണം സൂക്ഷിക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങളാണ് വിവരാവകാശ പ്രകാരം തേടിയത്.

ഇന്ത്യയും സ്വിറ്റ്സര്‍ലാന്‍റും തമ്മിലുള്ളകരാര്‍ അനുസരിച്ച് മൂന്ന് 2019 മുതല്‍ കളളപ്പണ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണത്തിന്‍റെ വിവരങ്ങളും തേടിയിരുന്നു. അതേസമയം കള്ളപ്പണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇല്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.

അതേസമയം ഫ്രാന്‍സിലെ 427 അക്കൗണ്ടുകളിലെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഈ അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 8465 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ 162 അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം മറുപടി നല്‍കിയതായി മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി.

English summary
black money details cant be disclosed says finance ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X