കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് കള്ളപ്പണമത്രേ! പറയുന്നത് അഖിലേഷ് യാദവ്

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യയെ ബാധിക്കാതിരുന്നത് കള്ളപ്പണം നിയന്ത്രിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ നില കൊണ്ടതു കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നാണ് അഖിലേഷ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ : കള്ളപ്പണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിച്ചത് കള്ളപ്പണമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നതെന്ന അഖിലേഷിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഇന്‍ഡോ- മ്യാന്‍മര്‍-തായ്‌ലാന്‍ഡ് ഫ്രണ്ട്ഷിപ്പ് കാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യയെ ബാധിക്കാതിരുന്നത് കള്ളപ്പണം നിയന്ത്രിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ നില കൊണ്ടതു കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നാണ് അഖിലേഷ് പറയുന്നത്. താന്‍ കള്ളപ്പണത്തിനെതിരാണെന്നും തനിക്ക് കള്ളപ്പണം വേണ്ടെന്നും അഖിലേഷ് പറയുന്നു.

akhilesh yadav

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച നടപടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ്. നോട്ടു പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നും അഖിലേഷ് പറയുന്നു.

കള്ളപ്പണം തടയേണ്ടത് അത്യാവശ്യമാണെന്നും അതിന് നോട്ട് നിരോധിക്കുകയല്ല വേണ്ടതെന്നും അഖിലേഷ് പറയുന്നു. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചാല്‍ കള്ളപ്പണം തടയാനാകില്ലെന്നും പകരം അഴിമതിക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് വേണ്ടതെന്നും അഖിലേഷ്. 500, 1000 രൂപ നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചവര്‍ 2000 രൂപ നോട്ടിനായി കാത്തിരിക്കുകയാണന്നെും അഖിലേഷ് പറയുന്നു.

English summary
In a controversial remark, Uttar Pradesh Chief Minister Akhilesh Yadav today said economists were of the opinion that black money helped the Indian economy in times of global recession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X