കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമ്പട്ടികയില്‍ പെടുത്തിയ വ്യക്തികള്‍ക്ക് സാധുവായ രേഖകള്‍ ഉണ്ടെങ്കില്‍ പോലും ഇന്ത്യയില്‍ ഇനി പ്രവേശനമില്ല

  • By S Swetha
Google Oneindia Malayalam News

ദില്ലി: കരിമ്പട്ടികയില്‍ പെടുത്തിയ വ്യക്തിക്ക് സാധുവായ രേഖകള്‍ ഉണ്ടെങ്കില്‍ പോലും രാജ്യത്ത് പ്രവേശനം നിഷേധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ചോദിച്ച ചോദ്യത്തിന് മറുപടിയാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ ഇക്കാര്യം പറഞ്ഞത്.

രാഹുൽ ഗാന്ധി എംപി മുഖ്യാതിഥി, വയനാട്ടിൽ പിണറായിക്കൊപ്പം ഫ്ളക്സ്, വൈറലാക്കി സോഷ്യൽ മീഡിയ!രാഹുൽ ഗാന്ധി എംപി മുഖ്യാതിഥി, വയനാട്ടിൽ പിണറായിക്കൊപ്പം ഫ്ളക്സ്, വൈറലാക്കി സോഷ്യൽ മീഡിയ!

സാധുവായ വിസ/എന്‍ട്രി പെര്‍മിറ്റ് / ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് എന്നിവയുള്ള കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്തവരുമായ ആളുകളെ കണ്ടെത്താന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ അതില്‍ തീരുമാനം ഉടനടി ഉണ്ടാകുമോയെന്ന് എന്ന് എംപി ചോദിച്ചു.

nityanand-rai-1

ദേശീയ സുരക്ഷ പോലുള്ള കാരണം മൂലം ഏതൊരു വിദേശിക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാമെന്ന് മന്ത്രി പറഞ്ഞു. 'ഒരു വിദേശിക്ക് സിസ്റ്റത്തില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്തിയ നില പരിശോധിച്ചതിന് ശേഷമാണ് വിസ അനുവദിക്കുന്നത്. എന്നിരുന്നാലും, ഒസിഐ കാര്‍ഡോ ദീര്‍ഘകാല മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയോ ഉള്ള ഒരു വിദേശിക്ക് വീണ്ടും വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഇതിനിടയില്‍ ആ വ്യക്തി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെങ്കില്‍ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടാം. റായ് പറഞ്ഞു.

വിസയോ ഒസിഐ കാര്‍ഡോ ഉണ്ടെങ്കില്‍ പോലും ഒരു വിദേശിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ പൂര്‍ണ്ണമായ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിമ്പട്ടികയില്‍ പെടുത്തിയ തീരുമാനം ഒരു വിദേശിയെ അറിയിക്കാനായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും തയ്യാറാക്കാന്‍ നിര്‍ദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) വിദേശി വിഭാഗം ഇന്ത്യന്‍ പൗരന്മാരുടെയും വിദേശികളുടെയും ഏകീകൃത കരിമ്പട്ടിക രൂപീകരിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍'' (എല്‍ഒസി) പുറപ്പെടുവിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളിലേക്കും രാജ്യത്തിനുള്ളിലെ ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളിലേക്കും പട്ടിക അയയ്ക്കുന്നു. എന്നാല്‍ ഈ കരിമ്പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല.

English summary
Blacklisted persons having valid documents can’t enter India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X