കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിടെക് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകന്റെ വിവാഹ വാഗ്ദാനം!!!

ആന്ധ്ര പ്രദേശിലെ കര്‍ണൂലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ബി ഉഷാറാണിയാണ് മരിച്ചത്

  • By Sandra
Google Oneindia Malayalam News

കഡപ്പ: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനം സഹിക്കാനാവാതെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ കര്‍ണൂലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ
വിദ്യാര്‍ത്ഥിനി ബി ഉഷാറാണിയാണ് മരിച്ചത്. ടിഡിപി നേതാവ് പി ജയറാമി റെഡ്ഡിയുടെ മകളാണ്. കഡപ്പ ജില്ലയിലെ സിദ്ധവട്ടത്തുള്ള വീടിന് സമീപത്ത് കീടനാശിനി കഴിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ദീപാവലി അവധിക്ക് ഹോസ്റ്റലില്‍ നിന്നെത്തിയ ഉഷ വ്യാഴാഴ്ചയാണ് കോളേജിലേക്ക് തിരിച്ചുപോയത്. എന്നാല്‍ കോളേജിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ് സഹിയ്്ക്കാന്‍ കഴിയുന്നില്ലെന്ന പരാതിയോടെ ഉഷ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപചത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിയ്ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ആന്ധ്ര പ്രദേശ് എച്ചആര്‍ഡി മന്ത്രി ഖണ്ഡ ശ്രീനിവാസ റാവു ഉത്തരവിട്ടു.

suicide2

കോളേജ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റിലാണ് റാണി താമസിച്ചിരുന്നത്. മുറിയില്‍ വച്ച് വസ്ത്രം മാറുന്നതിനിടെ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോ എടുത്തുവെന്നും അവ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കോളേജ് അധ്യാപകന് പ്രിയപ്പെട്ടവരാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ച വിദ്യാര്‍ത്ഥികള്‍. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
A first year BTech student in a private engineering college near Nandyal in Kurnool district allegedly committed suicide on Friday. B Usha Rani, daughter of TDP politician B Jayarami Reddy and used pesticide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X