ബിജെപി എംഎല്‍എയുടെ പഞ്ചസാര ഫാക്ടറിയില്‍ സ്‌ഫോടനം; 6 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയിലെ മുദോലില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് പത്തോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പൊള്ളലേറ്റാണ് ആറു തൊഴിലാളികളും കൊല്ലപ്പെട്ടത്. നാല് പേര്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.

അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി












Click it and Unblock the Notifications