മേഘാലയില്‍ സ്‌ഫോടനം 2 പേര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്
ഷില്ലോംഗ്; മേഘാലയിലെ ഈസ്റ്റ് ഘാരോ ഹില്‍സിലെ വില്യം നഗറില്‍ ഗ്രനേഡ് സ്‌ഫോടനം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്കുള്ള മാര്‍ക്കറ്റില്‍ വൈന്‍ ഷോപ്പിനടുത്താണ് സ്‌ഫോടനം നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. ഗാര്‍ഗോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സൂചനകളുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications