Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശിവമോഗയിലെ അബ്ബലഗരെയിലാണ് രാത്രി 10.20 ഓടെ സ്ഫോടനം നടന്നത്. അടുത്തുള്ള പ്രധേശങ്ങളിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ഭൂചനലം ആണെന്ന ഭയത്താൽ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

blast

ട്രക്കിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എംഎൽഎ അശോക് നായിക് പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം എന്തെന്നത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ഉയരാനുള്ള സാധ്യത ഉണ്ടെനനാണ് റിപ്പോർട്ടുകൾ

കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യല്ലെന്നും നിരവധി പേര്‍ മരിച്ചുട്ടുണ്ടെന്നും കര്‍ണാടക പോലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചവർ എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+