കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ട് മരണം... രണ്ട് പേർ ഗുരുതരാവസ്ഥയിൽ

  • By Desk
Google Oneindia Malayalam News

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മാരിയപ്പൻ(35) കൃഷ്ണൻ (43) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കർണാടകയിൽ കോൺഗ്രസും ഫോട്ടോഷോപ്പ് വിവാദത്തിൽ; പൊളിച്ചടുക്കി ബിജെപി... ഇതാ തെളിവുകൾ!!കർണാടകയിൽ കോൺഗ്രസും ഫോട്ടോഷോപ്പ് വിവാദത്തിൽ; പൊളിച്ചടുക്കി ബിജെപി... ഇതാ തെളിവുകൾ!!

പരുക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊന്നുസ്വാമി, പാണ്ഡ്യരാജൻ എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

blast

ശിവകാശിക്കടുത്ത് കക്കിവാടൻപട്ടിയിലാണ് അപകടമുണ്ടായത്. ഒരു ചെറിയ മുറിക്കുള്ളിൽ ഇരുന്നായിരുന്നു നാലു പേർ പടക്കനിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇവിടെയാണ് സ്ഫോടനം ഉണ്ടായത്.

ദീപാവലിക്ക് മുന്നോടിയായി വലിയ രീതിയിലുള്ള പടക്കനിർമാണമാണ് ഇവിടെ നടന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. സംഭവത്തെക്കുറിച്ച് മധുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയെ കൈവിട്ട് നേപ്പാള്‍; ഇനി ചൈനയ്‌ക്കൊപ്പം, നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു!!ഇന്ത്യയെ കൈവിട്ട് നേപ്പാള്‍; ഇനി ചൈനയ്‌ക്കൊപ്പം, നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു!!

English summary
blast at sivakashi, two dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X