കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ സ്ഫോടനം; വാഹനങ്ങള്‍ തകര്‍ന്നു

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സ്ഫോടനം ഉണ്ടായത്. എംബസിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദില്ലി പൊലീസിന് പുറമെ ബോംബ് സ്ക്വാഡ് ഉള്‍പ്പടേയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. സ്ഫോടനത്തില്‍ ആളപായം ഒന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.

ശോഭാ സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടായേക്കില്ല, 2 മണ്ഡലത്തിലും ശത്രുക്കള്‍, ബിജെപി യോഗത്തിനെത്തിയില്ലശോഭാ സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടായേക്കില്ല, 2 മണ്ഡലത്തിലും ശത്രുക്കള്‍, ബിജെപി യോഗത്തിനെത്തിയില്ല

ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്ഫോടനത്തിന് കാരണമെന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചു.

 delhiblas

Recommended Video

cmsvideo
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസ്സിക്ക് നേരെ ആക്രമണം

മുമ്പ് ഔറംഗസേബ് റോഡ് എന്നറിയപ്പെടുകയും അടുത്തിടെ എപിജെ അബ്ദുള്‍ കലാം റോഡ് എന്ന് പേര് മാറ്റുകയും ചെയ്ത പാതയിലാണ് ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ അതീവ സുരക്ഷാ മേഖലയായ ഇവിടെ ബ്രസീല്‍ എംബസിയും മറ്റ് പ്രമുഖ സ്ഥാപനങ്ങളും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. എൻഐഎയുടെ പ്രത്യേകസംഘവും തെളിവെടുപ്പിനായി സ്ഥലത്തുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്?ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്?

English summary
Blast in front of Israeli embassy in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X