കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 മരണം, 40 പേർക്ക് പരിക്ക്! സമീപവാസികളെ ഒഴിപ്പിച്ചു

Google Oneindia Malayalam News

അഹമ്മദാബാദ്; ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 5 മരണം. 40 ഓളം പേർക്ക് പരിക്കേറ്റു. ബറൂച്ചിലെ വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി റസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് അപകടം നടന്നത്. ചിലരുടെ മൃതദേഹം കെട്ടിടത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. അതേസമയം ചിലർ ആശുപത്രിയിൽ വെച്ച് മരിച്ചു.

അഗ്രോ കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ എല്ലാവരേയും ബറൂച്ചിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബറൂച്ച് കളക്ടർ എംഡി മോദിയ പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി.തുടർന്ന് 10 ഫയർ എൻജിനുകൾ സംഭവ സ്ഥലത്ത് എത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കളക്ടർ അറിയിച്ചു.

 blast-159118

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ഫാക്ടറിക്ക് സമീപം സ്ഥിതിചെയ്യുന്ന ലഖി, ലുവാര ഗ്രാമങ്ങളിലെ നിവാസികളെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സമീപ പ്രദേശങ്ങളിലേക്ക് വിഷവാതകം പരക്കാനുള്ള സാധ്യതയുണ്ട്. തീപിടിത്തത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഏഴിന് ആന്ധ്രപ്രദേശിൽ വാതക ചോർച്ച സംഭവിച്ച് 11 പേർ മരിച്ചിരുന്നു. ആർആർ വെങ്കടപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ നിന്നു സ്റ്റൈറീൻ വാതകം ചോർന്നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നൂറ് കണക്കിന് പേർ ആശുപത്രിയിലായിരുന്നു,. കൊറോണക്കാലത്ത് 40 ദിവസത്തില്‍ അധികം അടഞ്ഞു കിടന്ന ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ പിറ്റേന്നായിരുന്നു അപകടം ഉണ്ടായത്. വാതകചോർച്ചയുമായി ബന്ധപ്പെട്ട് കമ്പനിക്ക് 50 കോടി രൂപ കേന്ദ്ര ഹരിത ട്രൈബ്യൂണൽ ഇടക്കാല പിഴ ചുമത്തിയിരുന്നു.

പട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭപട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭ

 ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ

ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞുഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

English summary
blast in Gujarat’s chemical factory; 40 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X