ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് നിർമാണ ശാലയിൽ സ്ഫോടനം, 8 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിൽ വ്യവസായിക, മെഡിക്കൽ ഗ്യാസ് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്.
പാഡ്രയിലെ ഗവസാദ് ഗ്രാമത്തിൽ എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയിലാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ സ്ഫോടനം ഉണ്ടായത്. ഫാട്കറിയിലെ ജീവനക്കാരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

വലിയ ശബ്ദത്തോടുകൂടിയുള്ള പൊട്ടിത്തെറിയിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്നതിനിടൊണ് അപകടം ഉണ്ടായതെന്നാണ് സൂചന. ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വഡോദര എസ്പി സുധീർ ദേശായി വ്യക്തമാക്കി.












Click it and Unblock the Notifications