കൊല്‍ക്കത്തയില്‍ തീവണ്ടിയില്‍ സ്‌ഫോടനം
കൊല്‍ക്കത്ത: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒടുവുല്‍ പരസ്പരം ബോംബേറില്‍ കലാശിച്ചു. കൊല്‍ത്തയിലെ കൃഷ്ണ നഗറില്‍ നിന്ന് സിയാല്‍ദയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലാണ് സ്‌ഫോടനം നടന്നത്. 17 പേര്‍ക്ക് പരിക്കേറ്റു.
മെയ്12 ചൊവ്വാഴ്ച പുലര്‍ച്ചെ 3.50 ആയിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആര്‍ജി ഖര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

മാരകമായ സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു പ്രശ്‌നം. ഇവര്‍ ഗുണ്ടകളാണെന്നാണ് വിവരം. ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിഐഡി ബോംബ് സ്‌ക്വാഡും റെയില്‍വേ പോലീസും അന്വേഷണത്തിന്റെ ഭാഗമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications