കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി
കൂടംകളം: കൂടംകുളത്തെ ആണവ നിലയത്തില്‍ വന്‍ പൊട്ടിത്തെറി നടന്നതായി റിപ്പോര്‍ട്ട്. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബോയ്ലര്‍ പ്ലാന്റിലാണ് പൊട്ടിത്തെറി നടന്നത് എന്നാണ് പ്രാഥമിക വിവരം.
കൂടംകുളത്ത് ആണവ നിലയം തുടങ്ങുന്നതിനെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ഇത് സംബന്ധിച്ച സമരങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടെയാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി അധികകാലം കഴിയുന്നതിന് സ്ഫോടനം നടന്നിട്ടുള്ളത്.

എന്നാല്‍ ബോയ്ലര്‍ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ ഉണ്ടായ ചെറിയ അപകടം മാത്രമാണ് ഇപ്പോള്‍ സംഭവിച്ചതെന്നാണ് പറയുന്നത്. ബോയ്ലര്‍ പ്ലാന്റിലേക്കുള്ള സ്റ്റീം പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് ഔദ്യോഗിക വിവരം.
ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക കൂട്ടുന്നതാണ് ഇപ്പോള്‍ നടന്ന അപകടമെന്ന് കൂടംകുളം സമരസമിതി നേതാവ് ഉദയകുമാര്‍ പറഞ്ഞു. നിലയത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ നിലവാരമില്ലാത്തതാണ് എന്ന ആരോപണം തങ്ങള്‍ ഉന്നയിച്ചിരുന്നു എന്ന് ഉദയകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് നടന്ന അപകടത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും ഉദയകുമാര്‍ പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications