കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഡാനിലെ ഫാക്ടറിയിൽ വൻ തീപിടുത്തം, 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ഖാർത്തും: സുഡാനിലെ ഫ്ടാകറിയിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഗ്യാസ് ടാങ്കറിലുണ്ടായ സ്ഫോടനത്തെ തുടർന്നായിരുന്നു അപകടം. തീ അതിവേഗം പടർന്ന് പിടിക്കുകയായിരുന്നു. ഫാക്ടറിയിൽ 68 ഇന്ത്യൻ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കോണ്ടം കരുതിക്കോളൂ, ബലാല്‍സംഗികളോട് സഹകരിക്കൂ... വിചിത്ര നിര്‍ദേശവുമായി സംവിധായകന്‍കോണ്ടം കരുതിക്കോളൂ, ബലാല്‍സംഗികളോട് സഹകരിക്കൂ... വിചിത്ര നിര്‍ദേശവുമായി സംവിധായകന്‍

നോർത്ത് ഖാർത്തുമീലെ ടൈൽ ഫാട്കറിയിലാണ് സ്ഫോടനം ഉണ്ടായത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടാവുകയും തുടർന്ന് തീ ആളിപ്പിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശമാകെ പുകപടലങ്ങൾ നിറഞ്ഞു.

fire

ഫാക്ടറി പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ കത്തിയമർന്നു. 50ൽ അധികം ഇന്ത്യക്കാൻ ഇവിടെ ജോലിനോക്കിയിരുന്നതായി ഖാർത്തുമിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. 130ൽ അധികം ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഫാക്ടറിയിൽ ആവശ്യത്തിനുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സംഭരിച്ചിരുന്നതാണ് പെട്ടെന്ന് തീപടരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സുഡാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Blast in Sudan's tile factory, employees including Indians killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X