കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം, സ്ഫോടനം ഉണ്ടായത് സാങ്കേതിക തകരാര്‍ എന്ന് അധികൃതര്‍, രണ്ട് ജീവനക്കാർക്ക് പരിക്ക്!

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പോര്‍ട്ട് ടാല്‍ബോട്ടിലെ സ്റ്റീല്‍ നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അടിയന്തിര സുരക്ഷ നടപടികള്‍ സ്വീകരിച്ചെന്നും രണ്ട് ജീവനക്കാര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റെന്നും പരിക്ക് ഗുരുതരമല്ലെന്നും കമ്പനി വ്യക്തമാക്കി. ഉരുകിയ ഇരുമ്പ് തുളുമ്പുയിതെ തുടര്‍ന്നാണ് സ്‌ഫോടനത്തിനിടയായതെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പറയുന്നു.

<strong><br>എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻ</strong>
എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻ

ഉരുകിയ ഇരുമ്പ് കൊണ്ടു പോകുന്ന സംവിധാനത്തിലുണ്ടായ തീപിടുത്തമാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും ഇതാണ് തീപിടുത്തമായതെന്നും സൗത്ത് വെയ്ല്‍ പോലീസ് പ്രാഥമികാന്വേഷണത്തില്‍ പറയുന്നു. അടിയന്തിര ഘട്ടത്തിലെ സുരക്ഷ സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

TATA

പ്രാദേശിക സമയം 3.35നാണ്് സ്‌ഫോടനം ഉണ്ടായത്. മൂനു തവണയാണ് പ്ലാന്റില്‍ സ്‌ഫോടനം ഉണ്ടായതെന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ സമയത്ത് പൂര്‍ത്തിയായെന്നും സുരക്ഷിതമാണെന്നും കമ്പനി വക്താവ് അറിയിച്ചു. 2007ലാണ് ടാറ്റ സ്റ്റീല്‍ പോര്‍ട്ട് ടാള്‍ബോള്‍ട്ടില്‍ പ്ലാന്റ് ആരംഭിക്കുന്നത്. ബ്രിട്ടനില്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ടാറ്റ ചില വസ്തുക്കള്‍ വില്പന നടത്തിയിരുന്നു. ഇതോടെ ബ്രിട്ടനിലെയും നെതര്‍ലാന്റിലെയും പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കാനാണ് ടാറ്റ കമ്പനി ശ്രമിക്കുന്നത്.

English summary
Blast in Tata steel plant in Britain, three blast occurred and two got injured says media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X