അമൃതസറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം;6 പേർക്ക് പരിക്ക്
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ സുവർണക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. ക്ഷേത്രത്തിന് ഒരു കീമി അകലെ ശനിയാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭീകരാക്രമാണമാണെന്ന ആശങ്കയിലായിരുന്നു ആദ്യം ജനം. എന്നാൽ സ്ഫോടനം അപകടമായിരിക്കാമെന്നാണ് പോലീസ് നിഗമനം. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ തകർന്ന് വീണ ജനലിൽ നിന്നും ചില പൊടികൾ ഫോറൻസിക് സംഘം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസമയം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ആറ് പെൺകുട്ടികളുടെമേൽ ചില്ലുകൾ തകർന്നുവീണ് പരിക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം ആളുകൾ അനാവശ്യമായി പരിഭ്രാന്തരാകേണ്ടെന്നും അമൃത്സർ പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
'സ്ഫോടനത്തിന്റെ സിസിടി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്സർ പോലീസ് കമ്മീഷ്ണർ അറിയിച്ചു.












Click it and Unblock the Notifications