Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. അജ്ഞാതര്‍ക്കെതിരെ ആണ് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 26 ന് വൈകീട്ടോടെയാണ് ഇസ്രായേല്‍ എംബസിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പൊട്ടിത്തെറിയുണ്ടായത്.

അതേസമയം വിഷയം ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് ഇത് സംബന്ധിച്ച് പ്രതികരിക്കാം എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. അതേസമയം സ്‌ഫോടനത്തില്‍ ഇറാന്റെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

Israel Embassy

'പ്രത്യേക സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചതൊന്നും എനിക്കറിയില്ല. മറ്റ് രാജ്യങ്ങള്‍ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കാന്‍ പോകുന്നില്ല,'' അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചാണക്യപുരി ഡിപ്ലോമാറ്റിക് എന്‍ക്ലേവിലെ ഇസ്രായേല്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന ശബ്ദം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും സുരക്ഷാ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് സംഭവസ്ഥലത്തിന് സമീപം നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ദല്‍ഹി പോലീസിന് പുറമെ സ്പെഷ്യല്‍ സെല്ലിന്റെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും (എന്‍ ഐ എ) ഉദ്യോഗസ്ഥരും ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരം.

സ്‌ഫോടനം കേട്ടതായി അവകാശപ്പെടുന്ന ചിലരുടെ മൊഴി ദല്‍ഹി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സി സി ടി വി ക്യാമറകളില്‍ നിന്ന് എടുത്ത ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വാഴ്ച സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് സ്ഥലത്തിന് സമീപം കണ്ട ആളുകളുടെ പട്ടികയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലത്ത് സജീവമായ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡംപ് ഡാറ്റയുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെ ഏതാനും പേരെ തിരിച്ചറിഞ്ഞതായും അവരില്‍ ചിലരെ വ്യാഴാഴ്ച ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+