കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം;കേസ് എൻഐഎ അന്വേഷിക്കും

Google Oneindia Malayalam News

ദില്ലി; ഇസ്രയേൽ എംബസിക്കു സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. സ്ഫോടത്തിൽ ഇറാന് പങ്കുണ്ടോയെന്നത് എൻഐഎ സംഘം അന്വേഷിക്കും. നേരത്തേ ദില്ലിയിൽ കഴിയുന്ന വീസക്കാലാവധി കഴിഞ്ഞ ഇറാൻ പൗരന്മാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സ്‌ഫോടകവസ്തു സാമ്പിൾ, സിസിടിവി ദൃശ്യങ്ങൾ, സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 'ഭീഷണി കത്ത്' എന്നിവ ഉൾപ്പെടെ ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഇതുവരെ ശേഖരിച്ച കേസ് ഫയലും തെളിവുകളും കേന്ദ്ര ഏജൻസിക്ക് കൈമാറും. ഇസ്രായേൽ അംബാസിഡർക്കെതിരെ വധഭീഷണി മുഴക്കുന്നതായിരുന്നു കത്ത്. ത്തില്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായാണ് അഭിസംബോധന ചെയ്തിരുന്നത്. ഇറാന്‍ ആണവ ശാസ്ത്രജൻ ഫക്രിസാദ, സുലൈമാനി, അബു മെഹ്ദി മുഹാൻദിസ് എന്നിവരുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്നും കത്തിൽ പറഞ്ഞിരുന്നു.

nia

ജനവരി 26 നാണ് ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്ന ദില്ലിയിലെ ലൂട്യസില്‍ അതീവ സുരക്ഷാ മേഖലയിലാണ്‌ സ്‌ഫോടനം ഉണ്ടായത്‌. എം​ബ​സി​ക്ക്​ ഏ​താ​നും മീ​റ്റ​ർ അ​ക​െ​ല​യു​ള്ള ജി​ൻ​ഡാ​ൽ റെ​സി​ഡ​ൻ​സിക്ക് സമീപത്തെ പൂച്ചട്ടിയിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി എംബസി ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകുമെന്നും ഉറപ്പുനൽകി. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. .

ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎംചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം

 ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തല ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തല

15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

 കർഷകർ ദില്ലിയിലേക്ക് ഒഴുകുന്നത് തടയാൻ ട്രെയിനുകൾ വഴി തിരിച്ച് വിട്ട് കേന്ദ്രം;ആരോപണവുമായി സംഘടനകൾ കർഷകർ ദില്ലിയിലേക്ക് ഒഴുകുന്നത് തടയാൻ ട്രെയിനുകൾ വഴി തിരിച്ച് വിട്ട് കേന്ദ്രം;ആരോപണവുമായി സംഘടനകൾ

English summary
Blast near Israeli embassy: NIA to investigate case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X