Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ട്രാക്കിന് സമീപം സ്ഫോടനം; പിന്നില്‍ ഭീകരബന്ധം!!!

നാലു ബോംബുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക്ക് സയന്‍സ് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

ലഖ്‌നൊ: ഉത്തര്‍ പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം സ്‌ഫോടനം. സാന്റ് കബീര്‍ നഗറില്‍ റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലു ബോംബുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക്് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂഡ് ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സേ്ഫോടനത്തിന് തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

xrail-budget

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ റയില്‍വേ സ്റ്റേഷനുകളെ ലക്ഷ്യം വച്ച് കൊണ്ട് ഇത്തരം ചെറു സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഈ മാസം ഭോപ്പാല്‍- ഉജ്ജെയിന്‍ ട്രെയിനിലുണ്ടായ സ്‌ഫോടനവും ഇക്കൂട്ടത്തില്‍പ്പെടുന്നതായിരുന്നു. സംഭവത്തില്‍ 9 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു . ആ സംഭവത്തിന്റെ ഭാഗമായി യുപിയിലെ ലക്നൗവില്‍ ഒരു ഏറ്റുമുട്ടല്‍ നടക്കുകയും ഐസിസ് അംഗമാണെന്ന് സംശയിക്കുന്ന സെയിഫുള്ള എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.


സ്ഫോടനത്തിന് പിന്നില്‍ സെയിഫുള്ള ആണെന്നായിരുന്നു റിപ്പോര്‍ട്ട്. റെയില്‍വേയെ ലക്ഷ്യം വച്ചിട്ടുള്ള രണ്ടു കേസുകളും എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ആന്ധ്രപ്രദേശിലെ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ടതാണ് അടുത്തത് ബീഹാറിലേയും. ഒരുപാട് പേരെ സൂക്ഷ്മമായി ചോദ്യം ചെയ്തതില്‍ നിന്നും ഇന്റര്‍ ഇന്റലിജന്റ് സര്‍വീസിന് ബീഹാര്‍ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ആന്ധ്രയിലെ സംഭവത്തിനു പിന്നില്‍ നക്സലുകളെയാണ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+