തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; ഭാര്യ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ നേതാവായ ബുറോ ഹാന്‍സ്ദായുടെ വീട്ടില്‍ സ്‌ഫോടനം. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ചുമ്കി ഹാന്‍സ്ദ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹാന്‍സ്ദായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ബിര്‍ഭും ജില്ലയിലെ ഇലംബസാറിലുള്ള ഹാന്‍സ്ദായുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അക്രമികള്‍ ക്രൂഡ് ബോംബ് എറിഞ്ഞത്.

ബുറോ ഹാന്‍സ്ദയയും ഭാര്യയേയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണെിതെന്നാണ് പൊലീസ് പറയുന്നത്.
ഹാന്‍സ്ദ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഭിര്‍ഭൂം ജില്ലയിലെ പൊലീസ് സൂപ്രണ്ട് മുകേഷ് പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.












Click it and Unblock the Notifications