സെമിയില്‍ തോറ്റ ഇന്ത്യയെ നാണക്കേടെന്ന് വിളിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയ
ദില്ലി: ക്രിക്കറ്റിനെ ജീവശ്വാസമായി കൊണ്ടു നടക്കുന്നവരാണ് ഇന്ത്യക്കാര്‍, അപ്പോള്‍ പിന്നെ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് വല്ലതും പറഞ്ഞാല്‍ അവര്‍ക്ക് സഹിക്കുമോ?
ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയോട് തോറ്റ ടീം ഇന്ത്യയെ വിമര്‍ശിച്ച് ഹാഷ്ടാഗ് പ്രചാരണം നടത്തി ടൈംസ് നൗ ചാനലിന് ഹാഷ് ടാഗിലൂടെ മറുപടിയുമായി സോഷ്യല്‍ മീഡിയ രംഗത്ത്.

ഇന്ത്യന്‍ തോല്‍വി നാണക്കേട് ആണെന്ന് ചൂണ്ടിക്കാണിച്ച് ടൈംസ് നൗ പ്രചരിപ്പിച്ച ഷെയിംദിന്‍സിഡ്‌നി എന്ന ഹാഷ് ടാഗ് ആണ് സോഷ്യല്‍ മീഡിയയിലെ ടീം ഇന്ത്യ ആരാധകരെ പ്രകോപിതരാക്കിയത്. തോല്‍വിയില്‍ സങ്കടപ്പെട്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ ഉടന്‍ മറുപടി ഹാഷ് ടാഗുമായി രംഗത്തെത്തി. ഷെയിംഓണ്‍ടൈംസ്‌നൗ. ലോകവ്യാപകമായി ട്വിറ്റര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ ഹാഷ്ടാഗ്.
സെന്‍സേഷന്‍ മാത്രം ലക്ഷ്യം വെച്ചുള്ള ചാനലിന്റെ ഹാഷ് ടാഗ് പ്രചരണത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.ക്രിക്കറ്റിന്റെ എബിസിഡി അറിയാത്തവരാണ് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യയെ വിമര്‍ശിക്കാന്‍ എത്തിയിരിക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു.
MenInBlue played outstanding in this world cup.Those who don't know ABC of cricket is criticizing!! #ShameOnTimesNow pic.twitter.com/F5XfUbreYF
— Kunal Vimal (@kvQuote) March 26, 2015 











Click it and Unblock the Notifications