Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയേറ്റ ജാമിയ വിദ്യാര്‍ഥി ആശുപത്രിയിലെത്തിയത് ബാരിക്കേഡ് ചാടിക്കടന്ന്, പോലീസ് തടസം നിന്നു

ദില്ലി: തീവ്ര ഹിന്ദുത്വവാദിയുടെ വെടിയേറ്റ് പരിക്കേറ്റ ജാമിയ മില്ലിയ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സഹകരിച്ചില്ലെന്ന് ആക്ഷേപം. ആശുപത്രിയിലേക്ക് പോകുന്നതിന് ബാരിക്കേഡുകള്‍ മാറ്റണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ലെന്ന് വിദ്യാര്‍ഥികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

Jami

(ഫോട്ടോ കടപ്പാട്: ന്യൂസ് 18)

തുടര്‍ന്ന് മൂന്ന് ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് വിദ്യാര്‍ഥി ഹോളി ഫാമിലി ആശുപത്രിയിലെത്തിയത്. വെടിയേറ്റ കൈയ്യില്‍ നിന്ന് ചോര ഒലിക്കുന്ന വേളയിലാണ് പോലീസ് ഈ ക്രൂരത കാണിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ശബാദ് ഫാറൂഖ് എന്ന കശ്മീരിയായ വിദ്യാര്‍ഥിക്കാണ് വെടിയേറ്റത്. ജാമിയയില്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ശബാദ്. ഇടതുകൈക്കാണ് വെടിയേറ്റത്. വെടിവച്ച യുപി സ്വദേശി ഗോപാല്‍ ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമി വെടിവച്ചത്. ഹോളി ഫാമിലി ആശുപത്രിയില്‍ നിന്ന് പിന്നീട് എയിംസിലെ ട്രോമ സെന്ററിലേക്ക് ശബാദിനെ മാറ്റി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമിയ മില്ലിയ ക്യാമ്പസിന് പുറത്ത് പ്രതിഷേധിച്ചിരുന്നവര്‍ക്ക് നേരെ വെടിവയ്പുണ്ടായത്. യുപി സ്വദേശിയായ രാമ ഭക്ത് ഗോപാല്‍ ശര്‍മയാണ് അറസ്റ്റിലായത്. സമരക്കാര്‍ക്കെതിരെ പ്രകോപനപരമായി ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജയ് ശ്രീറാം എന്ന് വിളിച്ചെത്തിയ ഗോപാല്‍ വന്ദേമാതരം ആലപിക്കാത്തവര്‍ രാജ്യത്ത് നില്‍ക്കേണ്ടെന്നും വിളിച്ചുപറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസും രംഗത്തുവന്നു. അക്രമിയെ വസ്ത്രം നോക്കി മനസിലാക്കാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ ആരാണെന്ന് അവരുടെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മോദി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ഓര്‍മിപ്പിക്കുകയാണ് ഒവൈസി.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സൃഷ്ടിച്ചെടുത്ത വിദ്വേഷത്തിന്റെ ഫലമാണ് ജാമിയയിലെ വെടിവയ്പ്പ് എന്ന് ഒവൈസി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ്. ദില്ലി പോലീസ് നോക്കി നില്‍ക്കെയാണ് അക്രമി വെടിവച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വര്‍ഗീയവല്‍ക്കരിക്കുകയും സായുധ സംഘങ്ങളെ സൃഷ്ടിക്കുകയുമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+