അന്ധയായ 15കാരി നിരന്തരം ബലാത്സംഗത്തിനരയായി, ക്ലാസ് റൂമിൽ... അധ്യാപകർ ഒളിവിൽ!
ഗുജറാത്തിൽ അന്ധയായ പതിനഞ്ച് വയസുള്ള വിദ്യാർത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്. അന്ധരായ രണ്ട് അധ്യാപകരാണ് വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചത്. അതിൽ ഒരു അധ്യാപകന് അറുപത്തിരണ്ട് വയസോളം പ്രായമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ രിപ്പോർട്ട് ചെയ്യുന്നു. അംബാജി ടെംപിൾ ടൗണിൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സ്കൂളിലാണ് സംഭവം. നാല് മാസത്തോളം നിരവധി തവണ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ദീപാവലി അവധിക്ക് പാഠാൻ ജില്ലയിലെ പ്രേംനഗർ വില്ലേജിലുള്ള ആന്റിയുടെ വീട്ടിൽ വിദ്യാർത്ഥിനി പോയപ്പോഴാണ് വിവരങ്ങൾ പുറത്തായത്. അവധിക്ക് വീട്ടിൽ പോയതിന് ശേഷം തിരച്ച് സ്കൂളിലേക്ക് പോകൻ വിദ്യാർത്ഥിനി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോവാണ് ചാമൻ താക്കൂർ, ജയന്തി താക്കൂർ തുടങ്ങിയ അധ്യാപകരുടെ ക്രൂരത വെളിച്ചത് വന്നത്.

വില്ലേജിൽ എട്ടാം ക്ലാസുവരെയുള്ള പഠനത്തിന് ശേഷം സംഗീതം അടക്കം പഠിക്കാൻ വേണ്ടിയാണ് പുതിയ സ്കൂളിൽ ജൂലായിൽ ചേർന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളാണിത്. ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പെൺകുട്ടി പഠിച്ചിരുന്നത്. പെൺകുട്ടിയുടെ ആന്റി നവംബർ നാലിനാണ് പരാതി നൽകിയത്. രണ്ട് മാസം മുമ്പ് ജയന്തി ടാക്കൂറാണ് മ്യൂസിക് റൂമിൽ വെച്ച് ആദ്യമായി ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ചാമൻ താക്കൂറും അതേ റൂമിൽവെച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു. നവരാത്രി ഉത്സവം തുടങ്ങുന്നതിന് മുമ്പ് വീണ്ടും ജയന്തി കൂട്ടിയെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സ്കൂളിലെ മറ്റ് അധഅയാപകരോട് തന്റെ വിഷമം പങ്കുവെച്ചതിന് ശേഷമാണ് ലൈംഗീക അതിക്രമത്തിന് അറുതി വന്നത്.












Click it and Unblock the Notifications