കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ നിന്ന് വീണ അന്ധവിദ്യാര്‍ഥിയ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ട്രെയിനില്‍ നിന്നും വീണ അന്ധ വിദ്യാര്‍ഥിയ്ക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതരുടെ അവഗണന. നിയമ വിദ്യാര്‍ഥി കൂടിയായ 24കാരനാണ് അവഗണനയെത്തുടര്‍ന്ന് മണിയ്ക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കിടക്കേണ്ടി വന്നത്. ആറ് മണിയ്ക്കൂറോളമാണ് യുവാവിന് സിയോണ്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്

ട്രെയിനില്‍ നിന്ന് വീണ് രണ്ട കാലിനും പൊട്ടലേറ്റ യുവാവിനെ റെയില്‍ വേ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ലോക്കല്‍ ട്രെയിനില്‍ കൊളെജില്‍ നിന്നും ഹോസ്റ്റലിലേയ്ക്ക മടങ്ങുകയായിരുന്നു യുവാവ്. ഇതനിടെയാണ് അപകടം പറ്റിയത്. അപകട വിവരം പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തുമ്പോഴേയ്ക്കും ഗോവിന്ദ് മഹാലിയ എന്ന അന്ധ വിദ്യാര്‍ഥി ചികിത്സ കിട്ടാതെ കിടക്കുകയായിരുന്നു.

Mumbai

രാത്രി പത്ത് മണിയോടെ അപകടം പറ്റിയ യുവാവിന് പുലര്‍ച്ച മൂന്ന് മണി കഴിഞ്ഞിട്ടും ചികിത്സ ലഭിച്ചില്ല. മഹാലിയയിടെ സുഹൃത്തായ ഒരു ഡോക്ടര്‍ ഇടപെട്ടാണ് എക്‌സറേ എടുത്തും പൊട്ടലുണ്ടെന്ന് കണ്ടെത്തിയതും. ശസ്ത്രക്രിയ നടത്തണമെങ്കില്‍ 5000 രൂപ കെട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ശസ്ത്രക്രിയ്ക്കുള്ള സമയമായപ്പോള്‍ അത് നീട്ടി വയ്ക്കുകയും ചെയ്തു. പുലര്‍ച്ചെയോടെയാണ് ഒരു കിടക്ക പോലും തനിയ്ക്ക് കിട്ടിയതെന്നും യുവാവ് ആരോപിയ്ക്കുന്നു. തിങ്കളാഴ്ച നേരം പുലര്‍ന്നിട്ടും ഒരു സീനിയര്‍ ഡോക്ടറെ പോലും കാണാന്‍ തനിയ്ക്ക് സാധിച്ചില്ലെന്നും യുവാവ് പറയുന്നു.

English summary
Blind student falls from train, hospital ignores him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X