ഞാന്‍ മുസ്ലീം എന്നെ ആലിംഗനം ചെയ്യാമോ? പിന്നീട് എന്തുസംഭവിച്ചു?
മുംബൈ: ലോകത്ത് പല ഭാഗത്തും മുസ്ലീംമതത്തിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ മുസ്ലീം മതവിശ്വാസികള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നുണ്ട്. മുസ്ലീം ആയതിന്റെ പേരില്‍ മാത്രം എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നത് തങ്ങളെ വിഷമിപ്പിക്കുന്നുണ്ടെന്ന് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഷാരൂഖ് ഖാന്റെ ഒരു സിനിമതന്നെ ഇതിനായി മാറ്റിവെക്കപ്പെട്ടു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കലേറ്റിയതിന് ശേഷം മുംബൈയില്‍ മുസ്ലീം വിശ്വാസികള്‍ക്കെതിരായ എതിര്‍പ്പ് ഒന്നുകൂടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ ഒരു മുസ്ലീം യുവാവ് മുംബൈയിലെ ഒരു തെരുവില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നടത്തിയ പരിപാടി മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ഞാന്‍ മുസ്ലീം ആണ് എനിക്ക് നിങ്ങളെ വിശ്വാസമാണ്, നിങ്ങള്‍ക്ക് എന്നെ വിശ്വാസമാണെങ്കില്‍ ആലിംഗനം ചെയ്യാമോ എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. കണ്ണുകെട്ടിയായിരുന്നു യുവാവിന്റെ പരിപാടി. നടന്നു പോകുന്നതിനിടയില്‍ പലരും യുവാവിനെ ആലിംഗനം ചെയ്യുകയും ചെയ്തു. ചിലര്‍ വ്യസ്തമായ സംഭവം നോക്കി നില്‍ക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
മാസിം മില്ല എന്നയാളാണ് താനെന്ന് യുവാവ് പറഞ്ഞു. ജനങ്ങളുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കാനഡയിലാണ് സമാനരീതിയിലുള്ള പരിപാടി ആദ്യമായി അരങ്ങേറിയത്. പിന്നീട് സ്റ്റോക്ക്ഹോമിലും ന്യൂയോര്‍ക്കിലും ഇതേ പരിപാടി ചിലര്‍ സംഘടിപ്പിച്ചിരുന്നു.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications