കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മുസ്ലീം എന്നെ ആലിംഗനം ചെയ്യാമോ? പിന്നീട് എന്തുസംഭവിച്ചു?

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ലോകത്ത് പല ഭാഗത്തും മുസ്ലീംമതത്തിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ മുസ്ലീം മതവിശ്വാസികള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നുണ്ട്. മുസ്ലീം ആയതിന്റെ പേരില്‍ മാത്രം എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നത് തങ്ങളെ വിഷമിപ്പിക്കുന്നുണ്ടെന്ന് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഷാരൂഖ് ഖാന്റെ ഒരു സിനിമതന്നെ ഇതിനായി മാറ്റിവെക്കപ്പെട്ടു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കലേറ്റിയതിന് ശേഷം മുംബൈയില്‍ മുസ്ലീം വിശ്വാസികള്‍ക്കെതിരായ എതിര്‍പ്പ് ഒന്നുകൂടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ ഒരു മുസ്ലീം യുവാവ് മുംബൈയിലെ ഒരു തെരുവില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നടത്തിയ പരിപാടി മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

mumbai-map

ഞാന്‍ മുസ്ലീം ആണ് എനിക്ക് നിങ്ങളെ വിശ്വാസമാണ്, നിങ്ങള്‍ക്ക് എന്നെ വിശ്വാസമാണെങ്കില്‍ ആലിംഗനം ചെയ്യാമോ എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. കണ്ണുകെട്ടിയായിരുന്നു യുവാവിന്റെ പരിപാടി. നടന്നു പോകുന്നതിനിടയില്‍ പലരും യുവാവിനെ ആലിംഗനം ചെയ്യുകയും ചെയ്തു. ചിലര്‍ വ്യസ്തമായ സംഭവം നോക്കി നില്‍ക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

മാസിം മില്ല എന്നയാളാണ് താനെന്ന് യുവാവ് പറഞ്ഞു. ജനങ്ങളുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കാനഡയിലാണ് സമാനരീതിയിലുള്ള പരിപാടി ആദ്യമായി അരങ്ങേറിയത്. പിന്നീട് സ്റ്റോക്ക്‌ഹോമിലും ന്യൂയോര്‍ക്കിലും ഇതേ പരിപാടി ചിലര്‍ സംഘടിപ്പിച്ചിരുന്നു.

English summary
Blindfolded Muslim Man Asked for a Hug in mumbai street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X