ചുവന്നതെരുവില്‍ നിന്നും ശേഖരിച്ച രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനം
കൊല്‍ക്കത്ത: രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് രണ്ടു ദിവസങ്ങളിലായി കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ രണ്ടു ചുവന്ന തെരുവുകളില്‍ നിന്നും ശേഖരിച്ച രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ബിജെപി പ്രതിനിധികള്‍ മണിക്കട്ലയിലെ ബ്ലഡ് ബാങ്ക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചത്.
ജൂലൈ 11, 16 ദിവസങ്ങളിലായാണ് സോനഗച്ചി, ബോബസാര്‍ എന്നിവിടങ്ങളില്‍ നിന്നും ചില സംഘടനകളുടെ നേതൃത്വത്തില്‍ രക്തം ശേഖരിച്ചത്. നിരവധി ലൈംഗിക തൊഴിലാളികള്‍ രക്തദാനത്തിനായി മുന്നോട്ടു വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ശശി പന്ജ, സാധന് പാണ്ഡെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍, ഒട്ടും സുരക്ഷിതമല്ലാതെയാണ് ലൈംഗിക തൊഴിലാളികളില്‍ നിന്നും രക്തം ശേഖരിച്ചതെന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് രക്തം ഉപയോഗിക്കേണ്ടന്ന തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചുവന്ന തെരുവുകളുടെ രണ്ടു കിലോമീറ്റര്‍ പരിധിയില്‍ നിന്നും രക്തം ശേഖരിക്കരുതെന്നാണ് നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമില്ലാത്തവരില് നിന്നും, ഒന്നിലധികം പേരുമായി സെക്സില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും മറ്റും രക്തം ശേഖരിക്കരുതെന്ന WHO യുടെ മാനദണ്ഡം മറികടന്നാണ് രക്തം ശേഖരിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications