കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവന്നതെരുവില്‍ നിന്നും ശേഖരിച്ച രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനം

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് രണ്ടു ദിവസങ്ങളിലായി കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ രണ്ടു ചുവന്ന തെരുവുകളില്‍ നിന്നും ശേഖരിച്ച രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ബിജെപി പ്രതിനിധികള്‍ മണിക്കട്‌ലയിലെ ബ്ലഡ് ബാങ്ക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രക്തം ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചത്.

ജൂലൈ 11, 16 ദിവസങ്ങളിലായാണ് സോനഗച്ചി, ബോബസാര്‍ എന്നിവിടങ്ങളില്‍ നിന്നും ചില സംഘടനകളുടെ നേതൃത്വത്തില്‍ രക്തം ശേഖരിച്ചത്. നിരവധി ലൈംഗിക തൊഴിലാളികള്‍ രക്തദാനത്തിനായി മുന്നോട്ടു വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ശശി പന്‍ജ, സാധന്‍ പാണ്ഡെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

blood-donation

എന്നാല്‍, ഒട്ടും സുരക്ഷിതമല്ലാതെയാണ് ലൈംഗിക തൊഴിലാളികളില്‍ നിന്നും രക്തം ശേഖരിച്ചതെന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് രക്തം ഉപയോഗിക്കേണ്ടന്ന തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചുവന്ന തെരുവുകളുടെ രണ്ടു കിലോമീറ്റര്‍ പരിധിയില്‍ നിന്നും രക്തം ശേഖരിക്കരുതെന്നാണ് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമില്ലാത്തവരില്‍ നിന്നും, ഒന്നിലധികം പേരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും മറ്റും രക്തം ശേഖരിക്കരുതെന്ന WHO യുടെ മാനദണ്ഡം മറികടന്നാണ് രക്തം ശേഖരിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.

English summary
Blood bank to segregate, stop use of units collected from sex workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X