കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെഞ്ചോര നിറത്തില്‍ ചന്ദ്രന്‍... ബ്ലഡ് മൂണ്‍ വരുന്നു, കൂടെ സൂപ്പര്‍ മൂണും; അത്യപൂര്‍വ്വ പ്രതിഭാസം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: 2018 ന്റെ തുടക്കത്തില്‍ തന്നെ ഒരു അത്യപൂര്‍വ്വ ദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ലോകം. ഇത്രകാലം കണ്ടതുപോലെയുള്ള ചന്ദ്ര ബിംബത്തെ ആയിരിക്കില്ല ജനുവരി 31 രാത്രി ലോകം കാണുക. അത് ചുവപ്പ് നിറത്തിലായിരിക്കും... ഒരുപക്ഷേ, കടുംചുവപ്പ് നിറത്തില്‍.

സംഗതി ചന്ദ്ര ഗ്രഹണം തന്നെയാണ്. എന്നാല്‍ എന്താണ് ഈ ബ്ലഡ്മൂണ്‍ പ്രതിഭാസം എന്നതാണ് ചോദ്യം. രക്തചന്ദ്രന്‍ ലോകത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ? ഭയക്കേണ്ടതായി എന്തെങ്കിലും ഉണ്ടോ? ചോദ്യങ്ങള്‍ അനവധിയാണ്.

ചന്ദ്ര ഗ്രഹണം അത്ര അപൂര്‍വ്വ പ്രതിഭാസം ഒന്നും അല്ല. എന്നാല്‍ ഇത്തവണത്തെ ചന്ദ്രഗ്രഹണം ചിലര്‍ക്കെങ്കിലും അത്യപൂര്‍വ്വം ആയിരിക്കും. പ്രത്യേകിച്ചും അമേരിക്കക്കാര്‍ക്ക്...

രക്തചന്ദ്രന്‍

രക്തചന്ദ്രന്‍

പതിവില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടും. ജനുവരി 31 ന് രാത്രിയായിരിക്കും ഇത്. ഈ പ്രതിഭാസത്തെ ആണ് ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

സാധാരണ ചന്ദ്ര ഗ്രഹണം തന്നെ

സാധാരണ ചന്ദ്ര ഗ്രഹണം തന്നെ

സാധാരണ സംഭവിക്കുന്ന ചന്ദ്ര ഗ്രഹണം തന്നെയാണ് ജനുവരി 31 നും നടക്കുന്നത്. എന്നാല്‍ ചന്ദ്ര ബിംബത്തിന് കടും ചുവപ്പ് നിറമായിരിക്കും എന്നതാണ് പ്രത്യേകത. സാധാരണ ഗതിയില്‍ ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ ചന്ദ്ര ബിംബം ദൃശ്യമാകാറില്ല.

ദുരന്ത സൂചന തന്നെ?

ദുരന്ത സൂചന തന്നെ?

ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ നിറത്തില്‍ വ്യതിയാനും ഉണ്ടാകുന്നത് പതിവ് സംഭവം തന്നെയാണ്. എന്നാല്‍ കടും ചുവപ്പ് നിറം വരുന്നു എന്നത് അത്ര ശുഭകരമല്ല. ഭൂമിയുടെ അന്തരീക്ഷം എത്രത്തോളം മലിനമാണ് എന്നതാണ് അത് സൂചിപ്പിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഉദയവും അസ്തമയവും

ഉദയവും അസ്തമയവും

സൂര്യോദയത്തിന്റെ സമയത്തും അസ്തമയത്തിന്റെ സമയത്തും സൂര്യന്‍ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. ഇതേ കാരണം തന്നെയാണ് ബ്ലഡ് മൂണ്‍ പ്രതിഭാസത്തിന് പിറകിലും എന്നാണ് ശാസ്ത്ര ലോകം നല്‍കുന്ന വിശദീകരണം.

അമേരിക്കക്കാര്‍ക്ക് അത്യപൂര്‍വ്വം

അമേരിക്കക്കാര്‍ക്ക് അത്യപൂര്‍വ്വം

ഇന്ത്യയെ സംബന്ധിച്ച് ഇത് അത്ര അപൂര്‍വ്വമായ ഒരു കാഴ്ചയല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1963 ലും 1982 ലും ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. എന്നാല്‍, അമേരിക്കയില്‍ ഇത് ദൃശ്യമാകുന്നത് 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ആര്യഭട്ടന്‍ പറഞ്ഞിട്ടുണ്ട്

ആര്യഭട്ടന്‍ പറഞ്ഞിട്ടുണ്ട്

ബ്ലഡ് മൂണിനെ കുറിച്ച് ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയ ആര്യഭട്ടന്‍ എഡി 576 ല്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച അന്ധ വിശ്വാസങ്ങള്‍ക്ക് കുറവില്ല.

സൂപ്പര്‍ മൂണും ബ്ലൂ മൂണും

സൂപ്പര്‍ മൂണും ബ്ലൂ മൂണും

എന്നാല്‍ ഇത്തവണത്തെ ബ്ലഡ് മൂണിന് ഒരു പ്രത്യേകതയുണ്ട്. മൂന്ന് ചാന്ദ്ര പ്രതിഭാസങ്ങളാണ് ഒറ്റ ദിനത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ബ്ലഡ് മൂണിനൊപ്പം സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ബ്ലൂ മൂണും ഒരേ ദിനത്തില്‍ സംഭവിക്കും.

എന്താണ് സൂപ്പര്‍ മൂണ്‍

എന്താണ് സൂപ്പര്‍ മൂണ്‍

ഇതിന് മുമ്പും സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടായിട്ടുണ്ട. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്ര ബിംബത്തിന്റെ വലിപ്പം സാധാരണ ഗതിയില്‍ നിന്നും 14 ശതമാനം വരെ വലുതാകാറുണ്ട്. ബ്ലൂ മൂണ്‍ എന്നാല്‍ ഒരു മാസത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ പൗര്‍ണമിയാണ്.

 പ്രകൃതിയില്‍ മാറ്റം?

പ്രകൃതിയില്‍ മാറ്റം?

കടലിലെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും ചന്ദ്രന്റെ സ്വാധീനമുണ്ട്. ഒരേ ദിവസം തന്നെ ബ്ലഡ് മൂണും സൂപ്പര്‍ മൂണും സംഭവിക്കുന്നത് പ്രകൃതിയില്‍ എന്ത് മാറ്റം ആയിരിക്കും സൃഷ്ടിക്കുക എന്ന ആശങ്കപ്പെടുന്നവരും കുറവല്ല. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയൊപ്പൊന്നും ശാസ്ത്ര ലോകം നല്‍കുന്നും ഇല്ല.

ചന്ദ്ര ഗ്രഹണത്തില്‍ എങ്ങനെ?

ചന്ദ്ര ഗ്രഹണത്തില്‍ എങ്ങനെ?

ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ ചന്ദ്ര ബിംബം അപ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. എന്നാല്‍, എങ്ങനെയാണ് അപ്പോള്‍ ബ്ലഡ് മൂണ്‍ കാണുക എന്നായിരിക്കും മിക്കവര്‍ക്കും സംശയം. ഭൂമിയുടെ നിഴലില്‍ ആകുമ്പോള്‍ ചന്ദ്രന്റെ പ്രകാശം വളരെ കുറയും. എന്നാല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍ തന്നെ സൂര്യപ്രകാശം ചിതറും. ഇങ്ങനെ വരുമ്പോള്‍ ആണ് രക്തചന്ദ്രന്‍ ദൃശ്യമാവുക. ചുരുക്കിപ്പറഞ്ഞാല്‍, അന്തരീക്ഷം എത്രത്തോളം മലിനമാണോ, അത്രത്തോളും ചുവപ്പ് നിറം ഉണ്ടായിരിക്കും ചന്ദ്രന് അപ്പോള്‍.

English summary
On January 31, a relatively rare phenomena will occur in the skies — Blood Moon — when the Earth's satellite will be deep red in colour during an eclipse, which the world and India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X