കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈശാചികമായ ഗോത്മാര്‍ ആചാരത്തിന്‍റെ ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

പുരാതനമായ ഒട്ടേറെ ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുന്ന ജനവിഭാഗങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും അതിവസിയ്ക്കുന്നുണ്ട്. പണ്ടെങ്ങോ കേട്ട് മറന്ന ഐതിഹ്യ കഥകള്‍ക്ക് പിന്നാലെ പാഞ്ഞ് പൈശാചികമായ ആചാരങ്ങള്‍ പിന്തുടരുന്നവര്‍. എത്ര ശ്രമിച്ചാലും ഇത്തരക്കാരെ ഈ ആചാരങ്ങളില്‍ നിന്ന് പിന്മാറ്റാന്‍ കഴിയാതെ നിസ്സഹായരായി അതിന് കൂട്ട് നില്‍ക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥരുടെ ദുര്‍വിധി. പറഞ്ഞ് വരുന്നത് ലോകത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ ഒരു പുരാതന ആചാരത്തെപ്പറ്റിയാണ്. അത് നടക്കുന്നത് ഇന്ത്യയിലും

മദ്ധ്യപ്രദേശിലെ പന്‍ധുര്‍ണയിലാണ് ഗോത്മാര്‍ എന്ന ആചാരം നിലനില്‍ക്കുന്നത്. കല്ലെറിയുക എന്നാണ് ഗോത്മാര്‍ എന്ന വാക്കിനര്‍ത്ഥം. പേരുപോലെ തന്നെ മനുഷ്യര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലെറിഞ്ഞ് വീഴ്ത്തുകയും കൊല്ലുകയും ചെയ്യുന്ന ഗോത്മാര്‍ ആചാരത്തിലെ ചില ഞെട്ടിപ്പിയ്ക്കുന്ന കാഴ്ചകളും വിശേഷങ്ങളും ഇതാ

ഗോത്മാര്‍ ആചാരം

ഗോത്മാര്‍ ആചാരം

മദ്ധ്യപ്രദേശിലെ പന്‍ധരുര്‍ണ ഗ്രാമത്തില്‍ ജാം നദിക്കരയില്‍ നടക്കുന്ന മത ആചാരമാണ് ഗോത്മാര്‍. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഗോത്മാര്‍ മേള അവസാനിച്ചു. ചടങ്ങിനിടെ 572 പേര്‍ക്ക് പരുക്കേറ്റു.

എന്താണ് ഗോത്മാര്‍

എന്താണ് ഗോത്മാര്‍

പന്‍ധുര്‍ണ, സാവര്‍ഗോ എന്നീ രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരമാണ് ഗോത്മാര്‍. ജാം നദിയില്‍ ഒത്ത നടുക്കായി ഒരു മരം നാട്ടും. ആ മരത്തില്‍ ചുവന്ന നിറത്തിലുള്ള കൊടിയും. ഈ കൊടി ആദ്യം കൈക്കലാക്കുന്ന ദേശക്കാര്‍ ആരാണോ അവരെ വിജയികളായി പ്രഖ്യാപിയ്ക്കും

കല്ലെറിഞ്ഞ് വീഴ്ത്തല്‍

കല്ലെറിഞ്ഞ് വീഴ്ത്തല്‍

നദിയിലേയ്ക്ക് ചാടി മരത്തില്‍ നിന്ന് കൊടി എടുത്താല്‍ പോരെ എന്ന് ചിന്തിയ്ക്കുന്നെങ്കില്‍ തെറ്റി. കൊടി എടുക്കാന്‍ മുന്നോട്ട് ഇറങ്ങുന്നയാളെ എതിര്‍ ദേശക്കാര്‍ (ഗ്രാമം) എറിഞ്ഞ് വീഴ്ത്തും. ഇങ്ങനെ മണിയ്ക്കൂറുകളോളം ഇരു വിഭാഗങ്ങളും കല്ലുകള്‍ എറിഞ്ഞ് ശത്രുവിനെ നിലംപരിശാക്കാന്‍ ശ്രമിയ്ക്കും. ഏറ്റവും ഒടുവില്‍ ഈ ആക്രമണങ്ങളെല്ലാം അതിജീവിച്ച് ഏത് ദേശക്കാരനാണോ കൊടി കൈക്കലാക്കുന്നത് ആ ദേശക്കാര്‍ വിജയിക്കും

ആചാരം വന്ന വഴി

ആചാരം വന്ന വഴി

മുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള ആചാരമാണിതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പന്‍ധുര്‍ണക്കാരനായ ഒരു യുവാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ഗാവോയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ സ്വന്തം ഗ്രാമത്തിലേയ്ക്ക് തട്ടിക്കൊണ്ട് വന്നു. ജാം നദി മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ എറിഞ്ഞ് വീഴ്ത്താന്‍ പെണ്‍കുട്ടിയുടെ ഗ്രാമമായ സര്‍ഗാവോയില്‍ ഉള്ളവര്‍ ശ്രമിച്ചു. എന്നാല്‍ നദിയ്ക്കിപ്പുറമുള്ള യുവാവിന്റെ ഗ്രാമമായ പന്‍ധുര്‍ണക്കാര്‍ അയാളെ രക്ഷിയ്ക്കാന്‍ എത്തി. പന്‍ധുര്‍ണക്കാര്‍ സര്‍ഗാവോ ഗ്രാമക്കാര്‍ക്ക് നേരെ കല്ലുകള്‍ എറിയുകയും യുവാവിനെയും പെണ്‍കുട്ടിയേയും രക്ഷിയ്ക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഇന്നും ഗോത്മാര്‍ മേള നടത്തുന്നത്.

പൈശാചികത

പൈശാചികത

എതിര്‍ ദേശക്കാരന്റെ ശരീരത്തിലേയ്ക്ക് പാറക്കല്ലുകള്‍ വലിച്ചെറിഞ്ഞ് അയാളെ പരുക്കേല്‍പ്പിയ്ക്കുകയോ കൊല്ലുകയോ ചെയ്യുകയാണ് പതിവ്. ഇത്തവണത്തെ മേളയില്‍ 572 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

മത്സരത്തിന്റെ കാഴ്ചക്കാരായി ഉന്നത ഉദ്യോഗസ്ഥര്‍ എത്താറുണ്ട്. ഇത്തവണ ജബല്‍ പൂര്‍ റേഞ്ച് ഐജി സജ്ഞയ് ഝാ, കളക്ടര്‍ മഹേഷ് ചന്ദ്ര, എസ് പി പുരുഷോത്തം ശര്‍മ്മ. സബ് ഡിവി,ണല്‍ മജിസ്ട്രറ്റ് രത്‌നാകര്‍ ഝാ എന്നിവരും എത്തിയിരുന്നു.

വികലാംഗരാക്കപ്പെടുന്നു

വികലാംഗരാക്കപ്പെടുന്നു

കണ്ണിനും തലയ്ക്കും പരുക്കേല്‍ക്കുന്നവരാണ് അധികവും. ഓരോ വര്‍ഷം മേള കഴിയുമ്പോഴും വികലാംഗരാക്കപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടി വരുന്നു

 കല്ലിന് പകരം?

കല്ലിന് പകരം?

കല്ലിന് പകരം റബ്ബര്‍ബോളുകള്‍ ഉപയോഗിയ്ക്കാന്‍ അധികൃതര്‍ ഇരു ഗ്രാമങ്ങളിലുള്ളവരോടും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല

ക്രൂരമായ ആചാരം

ക്രൂരമായ ആചാരം

ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആചാരങ്ങളില്‍ ഒന്നാണ് ഗോത്മാര്‍ ആചാരം

ആചാരത്തിനും രാഷ്ട്രീയം

ആചാരത്തിനും രാഷ്ട്രീയം

ഇത്തരം ആചാരങ്ങളെ നിയന്ത്രിയ്ക്കാനോ നിര്‍ത്തലാക്കാനോ ഭരണാധികാരികള്‍ ശ്രമിയ്ക്കാത്തത് ഒരു പക്ഷേ ഇത്തരം ആചാരങ്ങള്‍ വച്ച് പുലര്‍ത്തുന്ന മതങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാകാം.

English summary
The Gotmar, which literally means stone throwing in Hindi, is an age-old festival where entire villages of Pandhurna and Savargao compete to get a flag that is placed on top of a tree which in turn placed in middle of Jam River.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X