ബിജെപി പത്മാവതിയും സെക്സ് ടേപ്പും പിടിച്ച് ഇരുന്നോ.. സ്വന്തം എംപിയും മോനും പോലും പാർട്ടി വിട്ടുപോയി!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പട്ടേൽ നേതാവ് ഹർദീക് പട്ടേലിനെതിരായ സെക്സ് ടേപ്പുകൾ... പത്മാവതി സിനിമക്കെതിരായ ആക്രോശങ്ങളും സിനിമ വേണമെന്ന ആഹ്വാനങ്ങളും.. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ യഥാർഥ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണോ ബി ജെ പി ഇതൊക്കെ ചർച്ചയാക്കുന്നത്. കോൺഗ്രസും പട്ടേൽ സമുദായക്കാരും ഒരുമിച്ച് നിന്നാൽ ഇടിഞ്ഞ് വീഴാൻ മാത്രമേ ഉള്ളുവോ ഗുജറാത്തിൽ ബി ജെ പിയുടെ കോട്ടകൾ. ചോദ്യങ്ങൾ ഒരുപാടുണ്ട്.

ഇന്ത്യ ടെസ്റ്റ് ജയിക്കാത്തതിന് കാരണം കോലിയുടെ സ്വാര്‍ഥത, സെഞ്ചുറി മോഹം... 'ആരാധകരുടെ' വിമർശനം.. ഇതിനെയൊക്കെ ട്രോളെന്ന് വിളിക്കാമോ.. കാണൂ ട്രോളുകൾ!!

സ്വന്തം ആളുകളെ നഷ്ടമാകുന്നു

സ്വന്തം ആളുകളെ നഷ്ടമാകുന്നു

ജനങ്ങള്‍ക്ക് വലിയ കാര്യമൊന്നും തോന്നാത്ത കാര്യങ്ങൾ ചർച്ചയാക്കി ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ സ്വന്തം പാളയത്തിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ബി ജെ പിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നും ആളുകൾ വരുന്നതായിരുന്നു ട്രെൻഡ്. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം തുടങ്ങിയതോടെ ബി ജെ പിക്ക് തിരിച്ചടി നേരിടുന്നതായാണ് കാണുന്നത്.

രാജിവെച്ച് മുൻ എംപിയും മകനും

രാജിവെച്ച് മുൻ എംപിയും മകനും

മുതിർന്ന പാർട്ടി നേതാവും മുൻ എം പിയുമായ കഞ്ചിഭായി പട്ടേലാണ് ബി ജെ പി വിട്ടത്. ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടേൽ. എന്നാൽ പാർട്ടി പട്ടേലിനെ ഇത്തവണ പരിഗണിച്ചില്ല. ഇതോടെ മകൻ സുനിൽ പട്ടേലിനെയും കൂട്ടി പട്ടേൽ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പത്രിക നൽകാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ചയായിരുന്നു ഇരുവരും പാർട്ടിവിട്ടത്.

ബിജെപിയുടെ ഇലക്ഷൻ തന്ത്രം

ബിജെപിയുടെ ഇലക്ഷൻ തന്ത്രം

ഓരോ തവണ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും തീരെ അപ്രസക്തമായ ചില വിഷയങ്ങളാകും ചർച്ചയാകുക. ഇതാദ്യമായിട്ടല്ല ബി ജെ പി ഇത്തരം തന്ത്രങ്ങൾ നടത്തുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ തന്ത്രം എന്നതാണ് ഏറ്റവും രസകരം. സർക്കാരിന്റെ ഭരണ പരാജയം മറക്കാനും യഥാർഥ വിഷയങ്ങൾ ഒളിപ്പിക്കാനും വേണ്ടിയാണോ ഈ മസാല വിവാദങ്ങൾ എന്ന് കരുതേണ്ടിയിരിക്കുന്നു.

ചർച്ചയാകേണ്ടത് എന്ത്

ചർച്ചയാകേണ്ടത് എന്ത്

ജി എസ് ടി ബില്ലും ഇത് കൊണ്ട് സംസ്ഥാനത്തെ കച്ചവടക്കാർക്കുണ്ടായ പ്രശ്നങ്ങൾ, നോട്ട് നിരോധനത്തിലെ പാളിച്ചകളും നേട്ടങ്ങളും, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പട്ടേൽ സമരം, ദളിതർക്കെതിരായ പ്രശ്നങ്ങൾ.. ഇങ്ങനെ പോകുന്നു ഗുജറാത്തിൽ സാധാരണ ഗതിയിൽ ചർച്ചയാകേണ്ട വിഷയങ്ങൾ. എന്നാൽ ഇവിടെ ചർച്ചയാകുന്നത് എന്താണ്. പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഹർദീക് പട്ടേലിന്റെ സെക്സ് സി ഡി ഇതൊക്കെയാണ് ഗുജറാത്തിൽ ചര്‍ച്ചയാകുന്നത്.

English summary
Blow to BJP in poll-bound Gujarat? Former MP, son quit party over ticket distribution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്