കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, ബാംഗാളില്‍ തൃണമൂല്‍ നേടി

  • By Desk
Google Oneindia Malayalam News

രാജസ്ഥാന്‍ , പശ്ചിമബാംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസിന്‍റെ വിജയം. രാജസ്ഥാനിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

രാജസ്അഥാനിലെ അജ്മേര്‍, ആള്‍വാള്‍, മണ്ഡല്‍ഗഡ് എന്നീ മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മണ്ഡല്‍ഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ മണ്ഡലങ്ങളില്‍ ആദ്യം ബിജെപിയായിരുന്നു ലീഡ് ചെയ്തതെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു.

congress

ഗോരാഷ്ട്രീയത്തിന്‍റെ പേരില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുള്ള അല്‍വാറിലും അജ്മറിലും ബിജെപിക്കേറ്റ തിരിച്ചടി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും ഗോരക്ഷാ രാഷ്ട്രീയം ഇനി വിലപ്പോകില്ലെന്നതിന്‍റെ തെളിവാണ് കോണ്‍ഗ്രസിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് ഈ ഉപതിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.പശ്ചിമ ബംഗാളിലെ നവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ്ങാണ് ജയിച്ചത്. 63018 വോട്ടിന്‍റെ ലീഡിലാണ് ജയിച്ചത്.ഉലുബെറിയ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.

English summary
blow for bjp in rajasthan and west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X