Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കനത്ത് തിരിച്ചടി! എംഎല്‍എ രാജിവെച്ച് പുറത്തേക്ക്..

കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അഞ്ച് സീറ്റുകളും നേടി.എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ സ്ഥിതി പരിങ്ങലിലാണ്.ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ വരിഞ്ഞ് മുറുക്കുന്നുണ്ട്.

അതിനിടെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ രാജിവെച്ചിരിക്കുന്നത്. ഇതോടെ വീണ് കിട്ടിയ അവസരം മുതലെടുത്ത് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി.

 കൈവിട്ട സംസ്ഥാനങ്ങള്‍

കൈവിട്ട സംസ്ഥാനങ്ങള്‍

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മമത ബാനര്‍ജിയുടെ പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാമും മാത്രമാണ് ഇപ്പോള്‍ ബിജെപിക്ക് കൈവിട്ട സംസ്ഥാനങ്ങള്‍. ഇതും കൂടി കൈക്കലാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തൂത്തെറിയാനാണ് ബിജെപിയുടെ നീക്കം.

 പ്രതിസന്ധി

പ്രതിസന്ധി

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വരിഞ്ഞ് മുറുക്കുന്നത്. ആഭ്യന്തര മന്ത്രിയും മിസോറാമിലെ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷനുമായ ആര്‍ ലാല്‍സിര്‍ലിയാനയുടെ രാജി വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.

 മറ്റൊരു രാജി

മറ്റൊരു രാജി

ഇതിനിടെ പാര്‍ട്ടിക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് മറ്റൊരു എംഎല്‍എ കൂടി രാജിവെച്ചിരിക്കുകയാണ്. എംഎൽഎ റാൽറിൻലിയാനാ സെയ്‌ലോയാണ് പാർട്ടി വിട്ട് എംഎൽഎ സ്ഥാനവും രാജിവെച്ചിരിക്കുന്നത്. 2003 മുതല്‍ തുല്‍ച്ചാങ്ങ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സെയ്ലോ.

 മത്സരിക്കും

മത്സരിക്കും

തന്‍റെ മണ്ഡലമായ തുചാങ്ങ് ഉള്‍പ്പെടുത്തി ഖാസ്വാള്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് സൈലോയുടെ രാജി. വരാനിരിക്കുന്ന തിരഞെഞടുപ്പില്‍ അദ്ദേഹം മിസോറാം നാഷ്ണല്‍ ഫ്രണ്ടിന്‍റെ ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് വിവരം.

 ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

നേരത്തേ രാജിവെച്ച ലാല്‍സിര്‍ലാനയും മിസോറാം ഫ്രണ്ടിന്‍റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം തങ്ങളുടെ വടക്കു കിഴക്കിന്‍ സഖ്യത്തില്‍ അംഗങ്ങളായ മിസോ നാഷ്ണല്‍ ഫ്രണ്ടുമായോ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമോ ചേര്‍ന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

 കൈകോര്‍ക്കും

കൈകോര്‍ക്കും

സംസ്ഥാനത്തെ നാല്‍പ്പത് സീറ്റുകളിലും ബിിജെപി ഒറ്റയ്ക്ക് മത്സരിക്കും. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്നും റാം മാധവ് വ്യക്തമാക്കി.

 വികസനം

വികസനം

10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പരജായമാണെന്ന് രാം മാധവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും രാം മാധവ് പറഞ്ഞു.

 അധികാരത്തില്‍

അധികാരത്തില്‍

ബിജെപി അധികാരത്തില്‍ ഏറിയാല്‍ ബംഗ്ലാദേശിനേയും മ്യാന്‍മാറിനേയും ബന്ധിപ്പിച്ച് സംസ്ഥാനത്ത് നാലുവരി പാത നിര്‍മ്മിക്കും. മിസോറാം ജനതയുടെ ഭക്ഷണ സംസ്കാരവും മതസംസ്കാരവുമെല്ലാം ബിജെപി അംഗീകരിക്കുനെന്നും രാം മാധവ് വ്യക്തമാക്കി.

 സംസ്ഥാന ഭരണം

സംസ്ഥാന ഭരണം

1987 ലാണ് രാജ്യത്തെ 23ാമത്തെ സംസ്ഥാനമായ മിസോറാം രൂപീകരിക്കുന്നത്. 20 വര്‍ഷമായി കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 1993 മുതല്‍ ബിജെപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇതുവരെ ബിജെപിക്ക് മിസോറാമില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ത്രിപുര പിടിച്ചെടുത്ത ആത്മവിശ്വാസവും ബിജെപിക്കുണ്ട്.

എന്‍പിപി

എന്‍പിപി

കോണ്‍ഗ്രസിന് വെല്ലുവിളിയായി മണിപ്പൂരിലും മേഘാലയയിലും ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപിയും ഇത്തവണ മിസോറാമില്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങും. അടുത്തിടെയാണ് എന്‍പിപി പ്രസിഡന്‍റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാഡ് കെ സാങ്ങ്മ മണിപ്പൂരില്‍ പാര്‍ട്ടിയുടെ യൂണിറ്റ് ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+