കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്ക് ഇന്‍ ഇന്ത്യ പേരില്‍ മാത്രം!! ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ കരാറുകള്‍ ജാപ്പനീസ് കമ്പനിയ്ക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഏറെ കൊട്ടിഘോഷിച്ച ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂരിഭാഗം കരാറുകളും ജപ്പാനില്‍ നിന്നുള്ള കമ്പനികള്‍ക്കെന്ന് റിപ്പോര്‍ട്ട്. ജപ്പാനില്‍ നിന്നുള്ള സ്റ്റീല്‍- എന്‍ജിനീയറിംഗ് കമ്പനികള്‍ക്കാണ് പദ്ധതിയുടെ കരാര്‍ ലഭിച്ചിട്ടുള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തിലാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. 2022 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തിലാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. 2022 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. ജപ്പാന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയിലുള്ളത്.

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

 മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത

മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം 3 മണിക്കൂാറായി ചുരുങ്ങും. നിലവില്‍ 7 മണിക്കൂറാണ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാസമയം.

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍


508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ യാത്ര ചെയ്യാം.

 തൊഴിലവസരം നല്‍കും

തൊഴിലവസരം നല്‍കും


ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ 20,000 തൊളിനാളികള്‍ക്ക് നിര്‍മ്മാണ് മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പറേഷന്‍, മെയിന്റെനന്‍സ് മേഖലകളില്‍ 4,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അനുബന്ധമേഖലകളില്‍ 16,000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

English summary
Japanese steel and engineering companies are in the driver's seat to bag major supply contracts for a $17 billion Indian bullet train, several sources said, undermining a key component of Prime Minister Narendra Modi's economic policy - a push to 'Make in India'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X