വിസ്മയിപ്പിക്കാന് ആകാശത്ത് ഇന്ന് ബ്ലൂ മൂണ്‍ എത്തും; എന്താണ് ബ്ലൂ മൂണ്‍? അറിയേണ്ട കാര്യങ്ങള്‍
ദില്ലി: ആകാശത്ത് ഇന്ന് അത്ഭുതം സൃഷ്ടിച്ച് ബ്ലൂ മൂണ്‍ ദൃശ്യമാകും. ഒരേ കലണ്ടര്‍ മാസത്തില്‍ ആകാശത്ത് രണ്ട് തവണ പൂര്‍ണ ചന്ദ്രനെ കാണുന്ന പ്രതിഭാസത്തെയാണ് ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. ബ്ലൂ മൂണ്‍ എന്ന് പേരുണ്ടെങ്കിലും ചന്ദ്രന് നീല നിറത്തില്‍ കാണാന്‍ സാധിക്കില്ല. പകരം പൂര്‍ണ ചന്ദ്രനായിരിക്കുമെന്ന് മാത്രം. ഈ മാസം ഒന്നിന് ആകാശത്ത് പൂര്‍ണ ചന്ദ്രന് എത്തിയിരുന്നു.

വര്‍ഷത്തില്‍ 12 തവണയാണ് ആകാശത്ത് പൂര്ണചന്ദ്രന് ദൃശ്യമാകുന്നത്. എന്നാല്‍ ഒരേ മാസത്തില്‍ രണ്ട് തവണ പൂര്‍ണചന്ദ്രനെ കാണാന്‍ സാധിക്കുന്നത് രണ്ടരവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഇന്ന് രാത്രി 8.15ന് ശേഷമായിരിക്കും ആകാശത്ത് ബ്ലു മൂണ്‍ ദൃശ്യമാകുക. അതേസമയം, ഈ ബ്ലൂ മൂണിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഇത്തവണ ഇത് ഒരു മൈക്രോ മൂണ്‍ കൂടിയാണ്.
ഭൂമിയില്‍ നിന്ന് വളരെ അകലത്തിലുള്ള ചന്ദ്രനാണ് മൈക്രോമൂണ്‍, ചന്ദ്രന് ഭൂമിയോട് അടുക്കുന്ന പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ഈ പ്രതിഭാസത്തിന് നേരെ വിപരീതമായാിരിക്കുന്ന പ്രതിഭാസമാണ് മൈക്രോ മൂണ്‍. ഈ പ്രതിഭാസം നടക്കുന്ന സമയത്ത് ചന്ദ്രന് അല്പം വലിപ്പക്കുറവിലും തിളക്ക കുറവിലുമാണ് കാണപ്പെടാറ്. ഇനി 2023ലാണ് ബ്ലൂ മൂണ്‍ ദൃശ്യമാകുക. എന്നാല്‍ അത് മൈക്രോ ബ്ലൂമൂണ്‍ ആയിരിക്കില്ല. അതേസമയം, ഇന്ന് ശാരദ പൗര്‍ണമി കൂടിയായതിനാല്‍ പലര്‍ക്കും ഇത് ഒരു ഉത്സവകാലം കൂടിയാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗര്‍ണമിയാണ് ശാരദ പൗര്‍ണി.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications