കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയിപ്പിക്കാന്‍ ആകാശത്ത് ഇന്ന് ബ്ലൂ മൂണ്‍ എത്തും; എന്താണ് ബ്ലൂ മൂണ്‍? അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ആകാശത്ത് ഇന്ന് അത്ഭുതം സൃഷ്ടിച്ച് ബ്ലൂ മൂണ്‍ ദൃശ്യമാകും. ഒരേ കലണ്ടര്‍ മാസത്തില്‍ ആകാശത്ത് രണ്ട് തവണ പൂര്‍ണ ചന്ദ്രനെ കാണുന്ന പ്രതിഭാസത്തെയാണ് ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. ബ്ലൂ മൂണ്‍ എന്ന് പേരുണ്ടെങ്കിലും ചന്ദ്രന്‍ നീല നിറത്തില്‍ കാണാന്‍ സാധിക്കില്ല. പകരം പൂര്‍ണ ചന്ദ്രനായിരിക്കുമെന്ന് മാത്രം. ഈ മാസം ഒന്നിന് ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ എത്തിയിരുന്നു.

blue moon

വര്‍ഷത്തില്‍ 12 തവണയാണ് ആകാശത്ത് പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുന്നത്. എന്നാല്‍ ഒരേ മാസത്തില്‍ രണ്ട് തവണ പൂര്‍ണചന്ദ്രനെ കാണാന്‍ സാധിക്കുന്നത് രണ്ടരവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഇന്ന് രാത്രി 8.15ന് ശേഷമായിരിക്കും ആകാശത്ത് ബ്ലു മൂണ്‍ ദൃശ്യമാകുക. അതേസമയം, ഈ ബ്ലൂ മൂണിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഇത്തവണ ഇത് ഒരു മൈക്രോ മൂണ്‍ കൂടിയാണ്.

ഭൂമിയില്‍ നിന്ന് വളരെ അകലത്തിലുള്ള ചന്ദ്രനാണ് മൈക്രോമൂണ്‍, ചന്ദ്രന്‍ ഭൂമിയോട് അടുക്കുന്ന പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ഈ പ്രതിഭാസത്തിന് നേരെ വിപരീതമായാിരിക്കുന്ന പ്രതിഭാസമാണ് മൈക്രോ മൂണ്‍. ഈ പ്രതിഭാസം നടക്കുന്ന സമയത്ത് ചന്ദ്രന്‍ അല്‍പം വലിപ്പക്കുറവിലും തിളക്ക കുറവിലുമാണ് കാണപ്പെടാറ്. ഇനി 2023ലാണ് ബ്ലൂ മൂണ്‍ ദൃശ്യമാകുക. എന്നാല്‍ അത് മൈക്രോ ബ്ലൂമൂണ്‍ ആയിരിക്കില്ല. അതേസമയം, ഇന്ന് ശാരദ പൗര്‍ണമി കൂടിയായതിനാല്‍ പലര്‍ക്കും ഇത് ഒരു ഉത്സവകാലം കൂടിയാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗര്‍ണമിയാണ് ശാരദ പൗര്‍ണി.

Recommended Video

cmsvideo
ചന്ദ്രനിലേയ്ക്ക് ആളില്ലാ ബഹിരാകാശ പേടകം അയയ്ക്കാന്‍ UAE | Oneindia Malayalam

പാലാ കൈവിടുമെന്ന് ഉറപ്പായി; ഒടുവിൽ വജ്രായുധം പുറത്തെടുത്ത് കാപ്പൻ,മുംബൈയിലേക്ക് പറന്ന് പവാറിനെ കണ്ടുപാലാ കൈവിടുമെന്ന് ഉറപ്പായി; ഒടുവിൽ വജ്രായുധം പുറത്തെടുത്ത് കാപ്പൻ,മുംബൈയിലേക്ക് പറന്ന് പവാറിനെ കണ്ടു

ജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പംജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പം

English summary
Blue Moon arrives in the sky today night; What is Blue Moon? Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X