മരണക്കളി കൊണ്ടേ പോകൂ, വീണ്ടും ബ്ലൂ വെയ്ല്‍ മരണം, മൃതദേഹം റെയില്‍വേ ട്രാക്കില്‍...
ലക്‌നൗ: ബ്ലു വെയ്ല്‍ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാമി ജില്ലയിലാണ് പുതിയ സംഭവം. 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍. ബ്ലൂ വെയ്‌ലിന് അടിമയായിരുന്ന കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ബ്ലൂ വെയ്ല്‍ എന്ന മരണക്കളിയുടെ പേരിലുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നു കൊണ്ടിരിന്നുവെങ്കിലും കുറച്ചു ദിവസങ്ങളായി ഇത്തരം കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യുപ്പെട്ടിരുന്നില്ല.
ബ്ലൂ വെയ്‌ലിനെതിരെ മുന്‍കരുതല്‍ എടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
പല സംസ്ഥാന സര്‍ക്കാരുകളും പുറത്തിറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപദേശങ്ങള്‍ ഇതിലുണ്ട്. അസ്വാവിക പെരുമാറ്റങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗെയിം പൂര്‍ണ്ണമായി നിരോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആയിരകണക്കിന് കുട്ടികള്‍ ഗെയിമിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണക്കെണിയില്‍ അകപ്പെട്ട യുവാക്കളും ഏറെ. ബ്ലൂവെയ്ല്‍ കളിച്ചു തുടങ്ങിയാല്‍ പിന്നെ രക്ഷപെടല്‍ സാധ്യമല്ലെന്നാണ് പൊതുവേ ഉള്ള ധാരണ. അതു ശരി വെയ്ക്കുന്നതായിരുന്നു പുറത്തു വന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകളിലേറെയും. എന്നാല്‍ അപൂര്‍വ്വം ചിലരെങ്കിലും ബ്ലൂ വെയ്‌ലെന്ന സാത്താന്‍ കളിയില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്.












Click it and Unblock the Notifications