കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബ്ലൂവെയില്‍ ദുരന്തം; ജീവിക്കാന്‍ യോഗ്യനല്ലെന്ന് വ്യക്തമാക്കി പത്താംക്ലാസുകാരന്റെ ആത്മഹത്യ

ബ്ലൂവെയില്‍ മരണക്കളിയില്‍ ഇരയായി ഒരു മരണം കൂടി. ഹരിയാനയിലെ പഞ്ചകുളയിലാണ് സംഭവം.

  • By Gowthamy
Google Oneindia Malayalam News

ഛണ്ഢിഗഢ്: ബ്ലൂവെയില്‍ മരണക്കളിയില്‍ ഇരയായി ഒരു മരണം കൂടി. ഹരിയാനയിലെ പഞ്ചകുളയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിയായ കരണ്‍ താക്കൂര്‍ ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ബ്ലൂവെയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന വെളിപ്പെടുത്തലുമായി വീട്ടുകാര്‍ രംഗത്തെത്തിയത്.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷമാണ് ബ്ലൂവെയില്‍ ദുരന്തം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ചകുളയിലാണ് സംഭവം. ശനിയാഴ്ചയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

പത്താംക്ലാസ് വിദ്യാര്‍ഥി

പത്താംക്ലാസ് വിദ്യാര്‍ഥി

ഛണ്ഡിഗഢ് ദാവ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി കരണ്‍ താക്കൂറാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് മരിച്ചത്.

പിന്നില്‍ ബ്ലൂവെയില്‍

പിന്നില്‍ ബ്ലൂവെയില്‍

വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലൂവെയില്‍ ഗെയിം ആണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെയാണ് വെളിപ്പെടുത്തലുമായി വീട്ടുകാര്‍ രംഗത്തെത്തിയത്.

ചില എഴുത്തുകള്‍

ചില എഴുത്തുകള്‍

കുട്ടി ആത്്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് വ്യക്തമാക്കുന്ന ചില എഴുത്തുകള്‍ കു്ട്ടിയുടെ ബുക്കില്‍ നിന്ന് കണ്ടെത്തി. നീലത്തിമിംഗലത്തിന്റെ ചിത്രവും ടാസ്‌കുകളും രേഖപ്പെടുത്തിയിരുന്ന ചിത്രവും കണ്ടെത്തിയതായി രക്ഷിതാക്കള്‍ പറയുന്നു.

തെളിവുകള്‍ ഉണ്ട്

തെളിവുകള്‍ ഉണ്ട്

കുട്ടി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതിന് നിര്‍ണായക തെളിവ് ഉണ്ടെന്ന് പഞ്ചകുള കമ്മീഷ്ണര്‍ എഎസ് ചൗള പറഞ്ഞു. കുട്ടിയുടെ മൊബൈലില്‍ നിന്ന് ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു.

ആത്മഹത്യ മാര്‍ഗങ്ങള്‍

ആത്മഹത്യ മാര്‍ഗങ്ങള്‍

വിവിധ ആത്മഹത്യ മാര്‍ഗങ്ങളെ കുറിച്ചു നോട്ട് ബുക്കില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടുന്നത്, ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുന്നത്, ട്രെയിനിനു മുന്നില്‍ ചാടുന്നത്, കാറിനു മുന്നില്‍ ചാടുന്നത്, കൈത്തണ്ട മുറിക്കുന്നത്. എന്നിവയാണ് ബുക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ജീവിക്കാന്‍ യോഗ്യനല്ല

ജീവിക്കാന്‍ യോഗ്യനല്ല

താന്‍ മരിക്കുകയാണെന്നും ജീവിക്കാന്‍ യോഗ്യനല്ലെന്നും കുട്ടി ബുക്കില്‍ എഴുതിയിട്ടുണ്ട്. ആര്‍ക്കും തന്നെ ഇഷ്ടമല്ലെന്നും ആരും തന്നെ സ്‌നേഹിക്കുന്നില്ലെന്നും എഴുതിയിട്ടുണ്ട്. താന്‍ ജീവിക്കുന്നോ മരിക്കുന്നോ എന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നും എല്ലാവരും തന്നെ ഉപയോഗിക്കുക മാത്രമാണെന്നും എഴുതിയിട്ടുണ്ട്.

ആശുപത്രിയില്‍ പോയിരുന്നപ്പോള്‍

ആശുപത്രിയില്‍ പോയിരുന്നപ്പോള്‍

പ്രമേഹ പരിശോധനയ്ക്കായി മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയിരുന്നപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ഇലയ സഹോദരന്‍ സ്‌കൂളില്‍ പോയിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടുത്ത വീട്ടില്‍ ചെന്ന് അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.

സൈക്ക്യാര്‍ട്ടിസ്റ്റിനെ കാണണം

സൈക്ക്യാര്‍ട്ടിസ്റ്റിനെ കാണണം

ഒരു സൈക്യാര്‍ട്ടിസ്റ്റിനെ കാണണമെന്ന്് മകന്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. ഒരു ഗെയിമിന് അടിമയായിപ്പോയെന്നും അതിനാല്‍ സൈക്യാര്‍ട്ടിസിറ്റിനെ കാണണമെന്നായിരുന്നു പറഞ്ഞിരുന്നത്.

English summary
blue whale game 17 year old boy commits suicide in panchkula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X