കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ വെയ്‌ലില്‍ നിന്ന്‌ രക്ഷപെടലും സാധ്യം, മരണക്കളിയില്‍ നിന്ന് തമിഴ്‌നാട് യുവാവ് രക്ഷപെട്ടതിങ്ങനെ..

  • By Anoopa
Google Oneindia Malayalam News

ചെന്നെ: ബ്ലൂ വെയ്ല്‍ എന്ന മരണക്കളിയുടെ പേരിലുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ആയിരകണക്കിന് കുട്ടികള്‍ ഇതിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണക്കെണിയില്‍ അകപ്പെട്ട യുവാക്കളും ഏറെ. ബ്ലൂവെയ്ല്‍ കളിച്ചു തുടങ്ങിയാല്‍ പിന്നെ രക്ഷപെടല്‍ സാധ്യമല്ലെന്നാണ് പൊതുവേ ഉള്ള ധാരണ. അതു ശരി വെയ്ക്കുന്നതായിരുന്നു പുറത്തു വന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകളിലേറെയും.

എന്നാല്‍ അപൂര്‍വ്വം ചിലരെങ്കിലും ബ്ലൂ വെയ്ലെന്ന സാത്താന്‍ കളിയില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. അതൊലരാളാണ് തമിഴ്‌നാട് സ്വദേശി അലക്‌സ്ണ്ടര്‍. അബദ്ധം പറ്റിയോ ഒരു കൗതുകത്തിന്റെ പേരിലോ ഈ മരണക്കെണിയില്‍ അകപ്പെടുന്നവര്‍ അലക്‌സാണ്ടറിന്റെ കഥയറിയണം. വാര്‍ത്തകളെ തുടര്‍ന്ന് ഗെയിമനിനെതിരെയുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.

അലക്‌സാണ്ടര്‍ പെട്ടതിങ്ങനെ..?

അലക്‌സാണ്ടര്‍ പെട്ടതിങ്ങനെ..?

ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അലക്‌സാണ്ടര്‍. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് അലക്‌സാണ്ടറിന് ബ്ലൂ വെയില്‍ ഗെയിമിന്റെ ലിങ്ക് ലഭിച്ചത്. ഒരു കൗതുകത്തിനു വേണ്ടിയാണ് കളിച്ചു തുടങ്ങിയത്. പിന്നീട് രക്ഷപെടാന്‍ സാധിക്കാത്ത അവസ്ഥയായി.

പാതിരാ സെല്‍ഫികള്‍

പാതിരാ സെല്‍ഫികള്‍

ബ്ലൂ വെയില്‍ തലക്കു പിടിച്ചതോടെ ജോലിയില്‍ നിന്നു വരെ നീണ്ട അവധിയെടുത്ത് അലക്‌സാണ്ടര്‍ മരണക്കളി കളിക്കാനായി സമയം നീക്കി വെച്ചു. കയ്യില്‍ മുറിപ്പാടുകള്‍ വീഴ്ത്തി. സെമിത്തേരിയില്‍ പാതിരാനടത്തങ്ങള്‍ പതിവായി

 തുണയായത് ബന്ധു

തുണയായത് ബന്ധു

ബന്ധുവായ അജിത്ത് ആണ് അലക്‌സാണ്ടറിനെ ബ്ലൂ വെയിലിന്റെ പിടിയില്‍ നിന്നും രക്ഷപെടുത്തിയത്. അലക്‌സാണ്ടറിന്റെ ചില പതിവു ശീലങ്ങളില്‍ മാറ്റം കണ്ടു തുടങ്ങിയപ്പോള്‍ അജിത്തിന് സംശയം തോന്നുകയായിരുന്നു. സെമിത്തേരിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതു കണ്ട അലക്‌സാണ്ടറിനെ അജിത്ത് വിവരം പോലീസിനെ അറിയിച്ചു.

ചോദ്യം ചെയ്യലും കൗണ്‍സിലിങ്ങും

ചോദ്യം ചെയ്യലും കൗണ്‍സിലിങ്ങും

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ബ്ലൂ വെയില്‍ ഗെയിമിന് അടിമയായെന്ന് അലക്‌സാണ്ടര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മടിയോടെയാണെങ്കിലും തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അലക്‌സാണ്ടര്‍ പോലീസിനെ ഏല്‍പ്പിച്ചു. മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും പോലീസ് ബ്ലൂ വെയില്‍ ഗെയിം ഡിലീറ്റ് ചെയ്യുകയായിരുന്നു.

അലക്‌സാണ്ടര്‍ നല്‍കുന്ന ഉപദേശം

അലക്‌സാണ്ടര്‍ നല്‍കുന്ന ഉപദേശം

ബ്ലൂ വെയ്ല്‍ ഗെയിം ഒരു മൊബൈല്‍ ആപ്പോ ഗെയിമോ അല്ല, മരണത്തിലേക്കു നയിക്കുന്ന കെണി തന്നെയാണെന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്. ആരും ഈ കെണിയില്‍ വീണു പോകരുതെന്നും അലക്‌സാണ്ടര്‍ ഉപദേശിക്കുന്നു.

നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

ബ്ലൂ വെയ്ലിനെതിരെ മുന്‍കരുതല്‍ എടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപദേശങ്ങള്‍ ഇതിലുണ്ട്. അസ്വാവിക പെരുമാറ്റങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English summary
Blue whale game a virtual death trap, an agonising experience, says victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X