കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലുടൂത്ത് കോപ്പിയടി, വിദ്യാര്‍ത്ഥി പിടിയില്‍

  • By Gokul
Google Oneindia Malayalam News

സുരി: സാങ്കേതിക വിദ്യയുടെ ഗുണവും ദോഷവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. സാങ്കേതിക വിദ്യയ്ക്ക് ഗുണത്തേക്കാള്‍ ഏറെദോഷമാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറിച്ചുള്ള അഭിപ്രായമാണ് മറ്റൊരു കൂട്ടര്‍ക്ക്. എന്തായാലും സാങ്കേതിക വിദ്യ പരീക്ഷാ ഹാളില്‍ എങ്ങിനെ പ്രയോഗിക്കാമെന്ന് സമര്‍ത്ഥമായി തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി.

സുരിയിലെ വിദ്യാസാഗര്‍ കോളജിലാണു അധികൃതരെ അമ്പരപ്പിച്ച സംഭവം നടന്നത്. ബിഎ ഒന്നാം വര്‍ഷ ഫിലോസഫി പരീക്ഷയ്‌ക്കെത്തിയ ഒരു വിദ്യാര്‍ത്ഥി തന്റെ വിഗ്ഗിനുള്ളില്‍ ഒളിപ്പിച്ച ബ്ലൂടൂത്തിന്റെ സഹായത്തോടെ കോപ്പിയടിക്കുന്നത് ഇന്‍വിജിലേറ്റര്‍ കൈയ്യോടെ പിടികൂടി. റഫീഖുല്‍ ഇസ്ലാം എന്ന വിദ്യാര്‍ത്ഥിയെയാണ് സുരിയിലെ കോളേജില്‍ വെച്ച് പിടികൂടിയത്.

Bluetooth

മൂടിനീട്ടി വളര്‍ത്തിയ വിദ്യാര്‍ത്ഥിയാണ് റഫീഖുല്‍ എന്നാണ് ഇന്‍വിജിലേറ്റര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സ്വയം പിറുപിറുക്കുന്നത് ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് കാര്യം അന്വേഷിച്ചു. എഴുതുമ്പോഴും വായിക്കുമ്പോഴും സ്വയം പിറുപിറുക്കുന്നത് തന്റെ സ്വഭാവമാണെന്ന് അറിയിച്ചു. തുടര്‍ന്ന്, മറ്റു കുട്ടികള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇനി ആവര്‍ത്തിക്കരുതെന്നും അദ്ധ്യാപകന്‍ റഫീഖുലിന് മുന്നറിയിപ്പു നല്‍കി.

എന്നാല്‍, 10 മിനിറ്റിനുശേഷവും വിദ്യാര്‍ത്ഥി ചോദ്യങ്ങള്‍ സ്വയം പിറുപിറുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വിഗ്ഗിനുള്ളില്‍ ബ്ലൂടൂത്ത് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ ഉടന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു. ഇന്‍വിജിലേറ്റര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവം പോലീസ് അന്വേഷിക്കുകയാണ്.

English summary
Bluetooth device in wig, Student cheats in exam in puri west bangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X