കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനില്‍ കൃത്രിമം?; തോല്‍വി ഭയം ബിജെപിക്കോ കോണ്‍ഗ്രസിനോ?

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചേക്കാവുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മുന്നണികള്‍ക്ക് തോല്‍വി ഭയമെന്ന് റിപ്പോര്‍ട്ട്. കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ആര്‍ നേട്ടമുണ്ടാക്കുമെന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആശങ്കയിലാണ്.

ജെറുസലേം: ഈജിപ്ത് ക്രിസ്ത്യന്‍-മുസ്ലിം മേധാവികള്‍ പെന്‍സമായുള്ള കൂടിക്കാഴ്ച റദ്ദാക്കി
വോട്ടെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. വോട്ടിങ് മെഷീനില്‍ ബിജെപി വ്യാപകമായ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസിന് തോല്‍വി ഭയമാണെന്നാണ് ബിജെപിയുടെ മറുപടി.

vote3

വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരാതി ലഭിച്ചതനെ തുടര്‍ന്ന് പോര്‍ബന്ദര്‍, സൂറത്ത്, ജെത്പുര്‍, നവസാരി എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീന്‍ മാറ്റിയിരുന്നു. ഭരണം നിലനിര്‍ത്താന്‍ ബിജെപി വ്യാപകമായ കൃത്രിമം നടത്തുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, കാര്യമായ തെളിവ് നിരത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാകുന്നതും ദുരൂഹമാണ്. ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന പട്ടേല്‍ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മെഷീനുകള്‍ തകരാറിലാക്കുകയാണെന്നാണ് ആരോപണം. ഇതോടെ, തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത് വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപിച്ചായിരിക്കും.

English summary
EVMs connected to Bluetooth, WiFi in Gujarat polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X