കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംസി തിരഞ്ഞെടുപ്പ്: ശിവസേനയ്ക്ക് മുന്നേറ്റം!! സഖ്യമുപേക്ഷിച്ചത് ബിജെപിയ്ക്ക് തിരിച്ചടി

മുംബൈയിലും താനെയിലുമാണ് ശിവസേന മുന്നിട്ടുനില്‍ക്കുന്നത്

  • By Sandra
Google Oneindia Malayalam News

മുംബൈ: ബിഎംസി തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ശിവസേനയ്ക്കും മൂന്നിടത്ത് ബിജെപിയ്ക്കും മുന്‍തൂക്കം. മുംബൈയിലും താനെയിലുമാണ് ശിവസേന മുന്നിട്ടുനില്‍ക്കുന്നത്. മുംബൈയില്‍ ഫലം പുറത്തുവന്ന 225 സീറ്റുകളില്‍ 84 സീറ്റ് ശിവസേനയും 81 സീറ്റുമായി ബിജെപിയുമാണ് കുതിപ്പ് തുടരുന്നത്. 31 സീറ്റുകളുടെ ലീഡ് മാത്രമാണ് കോണ്‍ഗ്രസ്സിന് ഇതിനകം നേടാന്‍ കഴിഞ്ഞത്. ഒമ്പത് സീറ്റുമായി എന്‍സിപിയും അഞ്ച് സീറ്റുമായി എംഎന്‍എസും പിന്നാലെയുണ്ട്.

മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേയ്ക്കും 25 ജില്ലാ പരിഷത്തിലേയ്ക്കുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിന് വേണ്ടിയുള്ള ശിവസേനയുടെ പോരാട്ടവും മേല്‍ക്കൈ നേടാനുള്ള ബിജെപിയുടെ ശ്രമവും ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

പൂനൈയില്‍ ബിജെപിയോ

പൂനൈയില്‍ ബിജെപിയോ

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 77 സീറ്റുകളുമായി ബിജെപി ലീഡ് ചെയ്യുന്നു. ശിവസേനയ്ക്ക് എട്ടും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളില്‍ മാത്രമേ ആധിപത്യം ഉറപ്പിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. എന്‍സിപിയാണ് 44 സീറ്റുമായി ബിജെപിയ്ക്ക് പിന്നില്‍.

മുംബൈയെ ഭാഗ്യം തുണയ്ക്കുമോ

മുംബൈയെ ഭാഗ്യം തുണയ്ക്കുമോ

രണ്ട് പതിറ്റാണ്ടായി ശിവസേന കയ്യടക്കി വയ്ക്കുന്ന മുംബൈ കോര്‍പ്പറേഷനില്‍ ഇത്തവണ സേന ബിജെപിയുമായി സഖ്യമില്ലാതെയാണ് മത്സരിച്ചത്. 227 വാര്‍ഡുകളുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 92 സീറ്റുകളില്‍ ശിവസേനയും 76 സീറ്റുകളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മൂന്നുമണിവരെ പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ 59 സീറ്റുകള്‍ ശിവസേനയും 35 സീറ്റുകള്‍ ബിജെപിയും കനേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 17ഉം എന്‍സിപിയ്ക്ക് നാലും എംഎന്‍എസിന് ഒരു സീറ്റിന്റെയും വിജയം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്.

ബിജെപിയെ കാത്തിരിക്കുന്നത് തോല്‍വി!

ബിജെപിയെ കാത്തിരിക്കുന്നത് തോല്‍വി!

താനെയില്‍ 131 സീറ്റുകളില്‍ 38ഇടത്ത് ശിവസേന കരുത്തു തെളിയിച്ചപ്പോള്‍ 11ഇടത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 15 സീറ്റുകളില്‍ എന്‍സിപി ലീഡ് ചെയ്യുന്നുണ്ട്.

ബിജെപിയ്ക്ക് ലീഡ്

ബിജെപിയ്ക്ക് ലീഡ്

പൂനെയില്‍ വോട്ടെണ്ണിത്തുടങ്ങി ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 77 സീറ്റിന്റെ ലീഡുമായി ബിജെപിയായിരുന്നു മുന്നിട്ട് നിന്നത്. എന്‍സിപി 244 സീറ്റിന്റെ ലീഡും, കോണ്‍ഗ്രസ് 16 സീറ്റുമായി ലീഡ് ചെയ്യുകയാണ്. എന്നാല്‍ 10 സീറ്റ് മാത്രമാണ് ശിവസേനയ്ക്ക് നേടാന്‍ കഴിഞ്ഞത്.

താനെയില്‍ ശിവസേന

താനെയില്‍ ശിവസേന

ആകെയുള്ള 131 സീറ്റില്‍ താനെയില്‍ 53 സീറ്റിന്റെ ലീഡുമായി ശിവസേനയും 27 സീറ്റിന്റെ ലീഡുമായി എന്‍സിപിയും രണ്ടാം സ്ഥാനത്തുണ്ട്. ആറിടത് താനെയില്‍ ബിജെപിയും നാലിടത്ത് ശിവസേനയുമാണ് താനെയില്‍ ജയിച്ചിട്ടുള്ളത്.

പിഎംസിയില്‍ ബിജെപി

പിഎംസിയില്‍ ബിജെപി

128 സീറ്റുകളുള്ള പിസിഎംസിയില്‍ ആദ്യഘട്ടത്തില്‍ എന്‍സിപി മുന്‍തൂക്കം നേടിയെങ്കിലും ഇപ്പോള്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയ്ക്ക് 29 സീറ്റിന്റെ ലീഡും എന്‍സിപിയ്ക്ക് 22 സീറ്റിന്റെ ലീഡും ശിവസേനയ്ക്ക് ആറ് വോട്ടിന്റെ ലീഡുമാണുള്ളത്

ബിജെപി കോട്ടകള്‍ തകരില്ല

ബിജെപി കോട്ടകള്‍ തകരില്ല

നാസിക്കില്‍ ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 40 സീറ്റുകളിലാണ് ഇവര്‍ ലീഡ് ചെയ്യുന്നത്. ശിവസേന 22 സീറ്റുകളുടെ ലീഡും കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ ആറ് സീറ്റിന്റെ ലീഡുമാണ് നേടിയിട്ടുള്ളത്.

 നാഗ്പൂരില്‍ ബിജെപി തൂത്തുവാരും

നാഗ്പൂരില്‍ ബിജെപി തൂത്തുവാരും

151 സീറ്റുകളുള്ള നാഗ്പൂരില്‍ 33 സീറ്റില്‍ ബിജെപിയും പത്ത് സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. 15 സീറ്റില്‍ ബിജെപിയും നാല് സീറ്റില്‍ കോണ്‍ഗ്രസും വിജയം കുറിച്ചിട്ടുണ്ട്.

English summary
The BJP had all but eroded the Shiv Sena's early lead by 4 pm on Thursday and votes were counted in Mumbai's civic elections on Thursday. The Shiv Sena is now leading in 84 of the 227 seats in Mumbai's Brihanmumbai Municipal Corporation or BMC, with the BJP ahead in 80, making the biggest gains of the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X