ബെംഗളൂരു: ബിഎംഎഫ് ചാരിറ്റബിള് ട്രസ്റ്റ് വാർഷികാഘോഷവും ഇഫ്താർ സംഗമവും
ബെംഗളൂരുവിലെ ഹൊറമാവ് ഒഷ്യാനസ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്
ബെംഗളൂരു: സാമൂഹ്യ സാംസ്കാരിക ചാരിറ്റി മേഖലകളിലെ ശ്രദ്ധേയമായ ഇടപെടൽ കൊണ്ട് ബാംഗ്ലൂർ നിവാസികൾക്ക് സുപരിചിതമായ ബിഎംഎഫ് ചാരിറ്റബിള് ട്രസ്റ്റ് വാർഷികാഘോഷവും ഇഫ്താർ സംഗമവും നടന്നു. ബെംഗളൂരുവിലെ ഹൊറമാവ് ഒഷ്യാനസ് ഹാളിൽ വെച്ച് നർത്തകിയും നടിയുമായ ഗായത്രിദേവി ഭദ്രദീപം കൊളുത്തി ആരംഭംകുറിച്ച ചടങ്ങിൽ ഒട്ടേറെ പ്രമുഖ
വ്യക്തികൾ പങ്കുകൊണ്ടു.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റീച്ചിങ് ഹാൻഡ്സ് ഹോമിലെ ഉമേഷ്, തോംബ എന്നീ കുട്ടികൾക്ക് ബിഎംഎഫ് ന്റെ ഉപഹാരവും ക്യാഷ് അവാർഡും ചടങ്ങില്‍ നിര്‍വ്വഹിച്ചു. രതി സുരേഷ് ഇഫ്താർ സന്ദേശം
അവതരിപ്പിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിമ്മി ,കൈരളി മാമ്പഴം ഫെയിം വേലു ഹരിദാസ്, ഡിജോ, സന്തോഷ് എന്നിവർ ചേർന്നവതരിപ്പിച്ച മ്യൂസിക്കൽ ട്രീറ്റ് വാർഷികാഘോഷങ്ങൾക്ക് ഹരമേകി. തുടർന്ന് നടന്ന ഇഫ്താർ സംഗമം ബാംഗ്ലൂർ
മലയാളികളുടെ സൗഹൃദ വിരുന്നായി മാറി

പ്രസിഡന്റ് സുമോജ്, വൈസ് പ്രെസിഡന്റുമാരായ ശിവറാം, ശിഹാബ് സെക്രട്ടറി ഉണ്ണി കൃഷ്ണൻ , അഡ്വക്കേറ്റ് ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി പ്രജിത്, വിനയ്,
സുമേഷ്, ട്രഷറർ ബിജുമോൻ, വനിതാവിഭാഗം പ്രസിഡന്റ് നളിനി, രതി, ബിന്ദു,
കൃഷ്ണരാജ്, റാഷിദ്, നിതിൻ ഘോഷ്, ആതിര, അജു, ജെയ്സൺ, ഫൈസൽ പാച്ചു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.












Click it and Unblock the Notifications