ബിഎംഎഫ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: ബിഎംഎഫ്(ബെംഗളൂരു മലയാളി ഫ്രണ്ട്സ്) ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ഭാരതത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇലക്ട്രോണിക് സിറ്റി, വിജിനപുര എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ദേശീയപതാക ഉയര്‍ത്തിയ ശേഷം അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മധുരപലഹാരം വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ശിവറാം, പ്രജിത്ത്, നളിനി, സുമേഷ്, വിനയദാസ്, അക്ഷയ്, കൃഷ്ണരാജ്, രതി സുരേഷ്, അജിത്, ഷബീബ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.













Click it and Unblock the Notifications