• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാംഗ്ലൂരിന് നമ്മ മെട്രോയുടെ വാലന്റൈൻസ് ഡേ സമ്മാനം. ഫെബ്രുവരി 14 മുതൽ അധികം കിട്ടുന്നത് മൂന്ന് കോച്ച്

ബെംഗളൂരു: വാലന്‍റൈൻസ് ദിനത്തില്‍ ബംഗളൂരിയന്‍സിന് നമ്മ മെട്രോയുടെ സമ്മാനമായി 3 കോച്ചുകൾ അധികമായി അനുവദിച്ച് ബിഎംആർസിഎൽ. 6 കോച്ചുകളുള്ള ആദ്യ ട്രെയിൻ ഫെബ്രുവരി 14 ന് നമ്മ മെട്രോയുടെ പര്‍പ്പിൾ ലൈനിൽ സർവ്വീസ് ആരംഭിക്കും.

ബെംഗളൂരുവിന്‍റെ ചുമതലയുള്ള മന്ത്രി കെജെ ജോർജ്ജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ 3 കോച്ചുകളാണ് മെട്രോയ്ക്കുള്ളത്. ഇനി ആറു കോച്ചുകൾ വരുന്നതോടെ കൂടുതൽ ആളുകൾക്ക് യാത്രാ സൗകര്യം ആകും.ഇതുവഴി പർപ്പിൾ ലൈനിലെ മജസ്റ്റിക് മുതൽ ബയിപ്പനഹള്ളിവരെയുള്ള തിരക്കൊഴിവാക്കും. ഈ ട്രെയിനിലെ ആദ്യ കോച്ച് സ്ത്രീകൾക്കായി സംവരണം ചെയ്യും.

ബെഗളൂരു മെട്രോ നിലവിൽ പർപ്പിൾ ഗ്രീൻ ലൈനിലൂടെ 3 കോച്ചുകളുമായാണ് സര്‍വ്വീസ് നടത്തുന്നത്.കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായ് ബെഗലൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് മേൽ സമ്മർദ്ദം ഏറി വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

നിലവിലുള്ള 3 കാർ ട്രെയിൻ ഡ്രൈവിംഗ് മോട്ടോർ കാർ,ട്രെയിലർ കാർ, മറ്റൊരു ഡിഎംസി എന്നിവ ചേർന്നതാണ്. ബിഎംആർസിഎൽ ഇപ്പോൾ രണ്ട് ഡിഎംസിയും ഒരു ട്രെയിലർ കാറും കൂടെ ചേർക്കുകയാണ്.

പര്‍പ്പിൾ ലൈനിൽ എല്ലാ ട്രെയിനുകളും 6 കോച്ചുകൾ ആക്കുന്നതോടെ 63 കോച്ചുകൾ വേണ്ടിവരുന്നതായി കെ ജെ ജോർജ് പറഞ്ഞു.ഇതിൽ ചല്ലഖട്ട മുതൽ വൈറ്റ് ഫീൽഡ് വരെ ഇതിൽ ഉൾപ്പെടും.87 കോച്ചുകൾ ഗ്രീൻലൈനിൽ ബിഐഇസി മുതൽ അഞ്ച്ൻപുര വരെയും നീളും.

English summary
BMRCL valentines day gift to bengaluru; 3 additional coach for namma metro.he first train with six coaches, as against the current three-coach trains, will be launched on Valentine's Day on the Purple Line of Namma Metro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more