കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളുടെ ലയനത്തിനെതിരെ ബിഎംഎസും രംഗത്ത്; കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കാനെന്ന് ആക്ഷേപം!

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചത്. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ പറഞ്ഞത്. ഒറിയന്‍റല്‍ ബാങ്കിനേയും യുണൈറ്റണ് ബാങ്കിനേയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം.


ലയന ശേഷമുള്ള പുതിയ ബാങ്കിന് 11,437 ശാഖകളുണ്ടാകും. സംയോജിത സ്ഥാപനം 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള ബാങ്ക് ആയി മാറും. ഇതോടെ ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആയി ഈ സ്ഥാപനം മാറുമെന്നും നിർമ്മള സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ എൻഡിഎ സർക്കാരിന്റെ നടപടിക്കെതിരെ ബിഎംഎസ് സംഘടന രംഗത്ത് വന്നു.

പ്രതിഷേധവുമായി ബിഎംഎസ്

പ്രതിഷേധവുമായി ബിഎംഎസ്

ബിജെപിയുടെ തൊഴിലാളി സംഘടന തന്നെ പുതിയ ബാങ്ക് ലയന തീരുമാനത്തിനെതിരെ രംഗത്ത് വന്നത് വൻ പ്രതിസന്ധി ഉണ്ടാക്കും. ബാങ്കുകളുടെ ലനം കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കാനാണെന്നാണ് ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണൻ വ്യക്തമാക്കുന്നത്. വേണ്ടത്ര പഠനം ഇല്ലാതെയാണ് ബാങ്ക് ലനം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പിന്മാറണം

സർക്കാർ പിന്മാറണം


തീരുമാനം മുൻ അനുഭവങ്ങളിൽ നിന്ന് വേണ്ടത്ര പാഠം പിഠിച്ചില്ലെന്ന് തെയിളിക്കുന്നു. കേന്ദ്രസർക്കാരിന് ലഭിച്ച ലയന ഉപദേശം തെറ്റാണെന്നും സജി നാരായണൻ വ്യക്തമക്കി. ബാങ്ക് ലയനത്തിനതിരെയുള്ള പ്രക്ഷോപത്തിൽ ബിഎംഎസും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ലയന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യ വ്യാപക പ്രതിഷേധം

രാജ്യ വ്യാപക പ്രതിഷേധം

യൂണൈറ്റ‍ഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജീവനക്കാരെല്ലാം കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് യൂണിൻ ഭാരവാഹികൾ അറിയിക്കുന്നു.

സമ്പത്ത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും

സമ്പത്ത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും

അതേസമയം ബാങ്കുകളുടെ ലയനം സമ്പത്ത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും, സാമ്പത്തിക മാന്ദ്യം ഉള്ളപ്പോഴല്ല ലയനം നടപ്പിലാക്കേണ്ടതെന്നും കേരള ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് ഗണത്തേക്കാളാറെ ദോഷമാണ് ചെയ്യുക. ഗ്രാമങ്ങളിൽ നന്നായി പ്രവർത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കുന്നത് പ്രാദേശിക വികസനത്തിന് തിരിച്ചടിയാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

12 പൊതുമേഖല ബാങ്കുകളാകും

12 പൊതുമേഖല ബാങ്കുകളാകും

നിലവിലെ 27 പൊതുമേഖല ബാങ്കുകളെ ലയനത്തിലൂടെ 12 ആക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. ആഗോളതലത്തിൽ സ്വാധീനമുള്ള വലിയ ബാങ്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കുകയായിരുന്നു. ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

English summary
BMS against bank merger announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X